കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഒരുപക്ഷേ വീഴ്ച സംഭവിച്ചിട്ടുണ്ടാവാമെന്നും , വിചാരിച്ച പല കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിഞ്ഞില്ലായിരിക്കാമെന്നും അമിത് ഷാ എന്നാൽ പ്രതിപക്ഷം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"പ്രതിപക്ഷത്തെ കാഴ്ച മങ്ങിയ ആളുകളോടാണ് എനിക്ക് സംസാരിക്കാനുള്ളത്. ഞങ്ങൾക്കു തെറ്റു പറ്റിയിരിക്കാം, ചെയ്ത കാര്യങ്ങൾക്കു കണക്കു പറയാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. കോവിഡ് പോരാട്ടത്തെ കുറിച്ച് അമേരിക്കൻ ഇംഗ്ലീഷിലോ, സ്വീഡൻ ഇംഗ്ലീഷിലോ ചിലർ സംസാരിക്കുന്നു. ടെലിവിഷൻ അഭിമുഖങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന നിങ്ങൾ എന്ത് നല്ല കാര്യങ്ങളാണ് ജനങ്ങൾക്കായി ചെയ്തതെന്നു അവരോട് പറയു". ന്യൂഡൽഹിയിൽ നിന്ന് ഒഡീഷയ്ക്കായുള്ള വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടു അമിത് ഷാ(Amit Shah) പറഞ്ഞു.


മഹാമാരിയിൽ നിന്ന് കരകയറാൻ നരേന്ദ്ര മോദി സർക്കാർ 60 കോടി ആളുകൾക്ക് 1,70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.


Also Read: ഇന്ത്യൻ ബോർഡർ ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ? രാജ്‌നാഥ്‌ സിംഗിനോട് രാഹുൽ


മേയ് 1 ന് ശ്രമിക് ട്രെയിനുകൾ ആരംഭിച്ചു. അതിഥി തൊഴിലാളികളെ സിറ്റി ബസുകളിലും അന്തർസംസ്ഥാന ബസുകളിലും റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കാൻ സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു. സംസ്ഥാന സർക്കാരുകൾ അവർക്കു ഭക്ഷണവും താമസവും നൽകി. 


ഒപ്പം 1,000 മുതൽ 2,000 രൂപ വരെ നൽകി. കേന്ദ്രത്തിന്റെ വ്യക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ 1.25 കോടിയോളം വരുന്ന കുടിയേറ്റ ജനത സുരക്ഷിതരായി അവരുടെ ഭവനങ്ങളിൽ എത്തുമെന്നു നിങ്ങൾ കരുതുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.