രോഗബാധിതനാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ!!


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അമിത് ഷാ താന്‍ രോഗബാധിതനല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.


''ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. യാതൊരു വിധത്തിലുള്ള അസുഖങ്ങളും എന്നെ ബാധിച്ചിട്ടില്ല'' -അമിത് ഷാ കുറിച്ചു. തന്റെ ആരോഗ്യ൦ മോശമാണെന്ന തരത്തില്‍ കുറച്ചാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നതായി അമിത് ഷാ പറയുന്നു. 


'ചിലര്‍ എന്‍റെ മരണം ആഗ്രഹിക്കുന്നതായി വരെ പോസ്റ്റിട്ടു.' -അദ്ദേഹം പറയുന്നു.


സബാഷ് സിക്കിം! കൊറോണയുടെ കണ്ണുവെട്ടിച്ച ഒരു സംസ്ഥാനം.. 


 


രാജ്യം കൊറോണ വൈറസിനെതിരെ പൊരുതുമ്പോള്‍ ഒരു ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് താനെന്നും ഇത്തരം വ്യാജന്മാര്‍ക്ക് ചെവി കൊടുക്കാന്‍ തനിക്ക് സമയമില്ലെന്നും അദ്ദേഹം പറയുന്നു. 


എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണെന്നും അവര്‍ക്ക് വേണ്ടിയാണ് താനിപ്പോള്‍ മറുപടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ തന്നെ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. 


' ഇത്തരം വ്യാജ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാതിരിക്കൂ. ഞാന്‍ എന്‍റെ ജോലി ചെയ്തോട്ടെ.. നിങ്ങളും നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കൂ.' -അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60,000 കടന്നു. 1,900 പേരാണ് ഇതുവരെ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്.