സബാഷ് സിക്കിം! കൊറോണയുടെ കണ്ണുവെട്ടിച്ച ഒരു സംസ്ഥാനം..

കൊറോണ വൈറസ് പടരാതിരിക്കാൻ ഏകദേശം രണ്ട് മാസം മുമ്പ് തന്നെ അതീവ ജാഗ്രത പുലര്‍ത്തിയ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണ് സിക്കിം. 

Last Updated : May 9, 2020, 12:02 AM IST
സബാഷ് സിക്കിം! കൊറോണയുടെ കണ്ണുവെട്ടിച്ച ഒരു സംസ്ഥാനം..

കൊറോണ വൈറസ് പടരാതിരിക്കാൻ ഏകദേശം രണ്ട് മാസം മുമ്പ് തന്നെ അതീവ ജാഗ്രത പുലര്‍ത്തിയ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണ് സിക്കിം. 

മറ്റ്  സംസ്ഥാനങ്ങൾക്കൊപ്പം അതീവ ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാന്‍ സിക്കിം പുലർത്തിയിരുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊറോണ ബാധിതമായ ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളുമായി സിക്കിം അടുപ്പം പുലര്‍ത്തിയിരുന്നു എന്നതാണ് ഇതിന് കാരണം. 

സിക്കിമിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പശ്ചിമ ബംഗാളിലെ കലിംപോ൦ഗില്‍ ഏപ്രില്‍ ആദ്യ വാരം ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ആ സമയത്ത് അപകടം സിക്കിമിന്‍റെ വാതിലില്‍ മുട്ടുകയാണ് എന്നതായിരുന്നു വാസ്തവ൦. 

അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നതിനു൦ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിക്കിം കൊറോണയ്ക്കെതിരെ പോരാടാന്‍ ആരംഭിച്ചിരുന്നു. രാജ്യം അതീവ ജാഗ്രത പുലർത്തുന്നതിന് ആഴ്ചകൾക്കുമുമ്പ് ഒരു കർമപദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്‍റെ സെക്രട്ടറി എസ്ഡി ധക്കൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

ലോക്ക് ഡൗൺ നീണ്ടു; നിശാന്തിനും ശാലുവിനും കാർഷെഡ് കതിർമണ്ഡപമായി!!

 

അതിർത്തി സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ ആദ്യ പടിയായി ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, സിനിമാ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ മാര്‍ച്ച് നാലിന് തന്നെ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.

ആളുകളുടെ വലിയ കൂട്ടം ഒഴിവാക്കുന്നതിന്‍റെ ഭാഗമായിരുന്നു അത്. ഇന്ത്യ-ചൈന ബോര്‍ഡറായ നതുലാ ഉള്‍പ്പടെ മൂന്നു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്ന അതിര്‍ത്തികളുടെ അടച്ചുപൂട്ടലായിരുന്നു അടുത്ത പടി. 

രാംഗ്പൊ, മെല്ലി എന്നിങ്ങനെ പശ്ചിമ ബംഗാളിലെ രണ്ട് എന്‍ട്രി-എക്സിറ്റ് ഗേറ്റുകള്‍ മാത്രമാണ് സംസ്ഥാനം കനത്ത് സുരക്ഷയോടെ തുറന്നിരുന്നത്. ജനുവരി 29 മുതൽ ആരോഗ്യ വിദഗ്ധര്‍ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്നു. സംസ്ഥാനത്ത് നിന്നും ഇതുവരെ പരിശോധനയ്ക്കായി അയച്ച 80 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. 

കൊറോണ: ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി നല്‍കി കണ്ണൂര്‍ CPM

 

സിക്കിമിന്‍റെ ആദ്യ ടെസ്റ്റിംഗ് ലബോറട്ടറിയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. അസംസ്കൃത വസ്തുക്കളും അവശ്യവസ്തുക്കളും പൂർണ്ണ മുൻകരുതലോടെയാണ് കൈമാറുന്നത്. സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ പൂര്‍ണ അനുനശീകരണം നടത്തിയ ശേഷമാണ് അതിർത്തി കടത്തുന്നത്. 

സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്കുള്ള ട്രാൻസിറ്റ് ക്യാമ്പുകൾ എല്ലാ ജില്ലയിലും സ്ഥാപിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന അതിർത്തി കവാടങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കുകൾ ഓടിക്കാൻ പ്രാദേശിക ഡ്രൈവർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ലോക്ക് ഡൌണ്‍ കാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും രോഗികളെയും സംസ്ഥാനത്തെ മറ്റ് ആളുകളെയും തിരിച്ചുകൊണ്ടുവരാനുള്ള നടപടികളുമായി മുന്‍പോട്ട് പോകുകയാണ് ഇപ്പോള്‍ സിക്കിം സര്‍ക്കാര്‍. 

കൊറോണ: സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവച്ചു!

 

ആളുകളെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രത്യേകമയി നിയമിച്ച ടാസ്ക് ഫോഴ്സ് നടത്തി വരികയാണെന്ന് ചീഫ് സെക്രട്ടറി എസ്സി ഗുപ്ത മാധ്യമപ്രവർത്തകരെ അറിയിച്ചു. സിക്കിമിൽ നിന്നുള്ള 6,424 പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ സേതു ആപ്പില്‍ വേണം ഇവര്‍ രജിസ്റ്റര്‍ ചെയ്യാന്‍. 

ലോക്ക്ഡൗൺ കാലയളവിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനുള്ള പദ്ധതി പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ടൂറിസം നിരോധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമെന്നതിനാലാണിത്. 

വാട്സ് ആപ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമര്‍ശം; നടനെതിരെ രഞ്ജിനി

 

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എട്ട് ശതമാനം സംഭാവന നൽകിയിട്ടുള്ളത് വിനോദ സഞ്ചാര മേഖലയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 മുതൽ 12 ശതമാനം വരെ വളർച്ചാ നിരക്ക് ഈ മേഖലയ്ക്ക് ഉണ്ടായിട്ടുണ്ട്.

സിക്കിമിന് പുറമേ നാഗാലാ‌‍ന്‍ഡ്, അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും കൊറോണ വിമുക്തമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സർക്കാരുകള്‍ അന്താരാഷ്ട്ര, അന്തർ-സംസ്ഥാന അതിർത്തികൾ അടച്ചുകൊണ്ട് നേരത്തെ തന്നെ കൊറോണയോട് പൊരുതാന്‍ ആരംഭിച്ചിരുന്നു. 

Trending News