New Cooperative Policy: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് അമിത് ഷാ
ന്യൂഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി: രാജ്യത്ത് പുതിയ സഹകരണ നയം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ന്യൂഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്താനാണ് ശ്രമമെന്നും അമിത് ഷാ വ്യക്തമാക്കി. ഈ വർഷം ജൂലൈയിലാണ് കേന്ദ്രസർക്കാർ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയം ആരംഭിച്ചത്.
സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും. സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ല. സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണെന്നും അമിത് ഷാ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ (New Delhi) ചേർന്ന സമ്മേളനത്തിൽ വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേർ നേരിട്ട് പങ്കെടുത്തു. ഓൺലൈനായി ആറ് കോടി പ്രതിനിധികളും സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...