2024ന് മുമ്പ് ഇന്ത്യയെ നക്സൽ മുക്തമാക്കുമെന്ന് അമിത് ഷാ
ഛത്തീസ്ഗഡിലെ കോർബയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഡൽഹി: 2024ന് മുമ്പ് ഇന്ത്യയെ നക്സൽ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്‌സൽ ബാധിത പ്രദേശങ്ങളെ വികസനത്തിന്റെ മുഖ്യധാരയാക്കി മാറ്റി ജനങ്ങളിൽ നിന്ന് ആയുധം താഴെ വയ്പ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നക്സൽ ആക്രമണങ്ങൾ നാലിലൊന്നായി കുറഞ്ഞുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡിലെ കോർബയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
നക്‌സൽ ബാധിത പ്രദേശങ്ങളെ കലാപത്തിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ. 2009നെ അപേക്ഷിച്ച് 2021ൽ മാവോയിസ്റ്റ് സംഭവങ്ങൾ നാലിലൊന്നിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി വികസനം എത്തിയിട്ടില്ലാത്ത മേഖലകളിൽ വികസനം ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
നക്സൽ ബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി അവരിൽ നിന്ന് അയുധങ്ങൾ താഴെ വയ്പ്പിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.ഛത്തീസ്ഗഡിലെ കോർബയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...