Amitabh Bachchan Injured: ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്
Amitabh Bachchan injured: പ്രൊജക്റ്റ് കെയുടെ രു ആക്ഷൻ സീക്വൻസിനിടെയാണ് ബച്ചന് പരിക്കേറ്റത്. ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്‌കാനിനു വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
Amitabh Bachchan Injured: ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്ക്. ഹൈദരാബാദിൽ തന്‍റെ വരാനിരിക്കുന്ന ബിഗ് ചിത്രമായ പ്രൊജക്റ്റ് കെയുടെ (Project K) ചിത്രീകരണത്തിനിടെയാണ് സംഭവം.
തന്‍റെ ബ്ലോഗിലൂടെയാണ് താരം ആരോഗ്യവിവരങ്ങൾ പങ്കുവെച്ചത്. നിർഭാഗ്യവശാൽ, വലതുവശത്തെ വാരിയെല്ലിന് പേശീവലിവ് സംഭവിച്ചു. പരിക്കിൽ നിന്ന് മുക്തമാകാൻ ആഴ്ചകളെടുക്കുമെന്നതിനാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് റദ്ദാക്കേണ്ടി വന്നതായും താരം തന്‍റെ ബ്ലോഗിൽ കുറിച്ചു. താൻ ഇപ്പോൾ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: Attukal Pongala 2023: തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം
അമിതാഭ് ബച്ചൻ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്‌കാനിനു വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഒരു ആക്ഷൻ സീക്വൻസിനിടെയാണ് ബച്ചന് പരിക്കേറ്റത്.
അമിതാഭ് ബച്ചന്‍റെ പുതിയ ചിത്രം Project Kയെക്കുറിച്ച്....
പ്രഭാസിനെ ഒരു പുതിയ അവതാരത്തിൽ അവതരിപ്പിക്കുന്ന ഒരു ഫാന്‍റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ (Project K) സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോൺ ആണ് നായിക എന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. ബാബുബലി താരവുമൊത്തുള്ള ദീപികയുടെ ആദ്യ ചിത്രമാണ് ഇത്.
ഈ ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് കെ 2024-ൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാ വിഷ്ണുവിന്‍റെ ആധുനിക അവതാരത്തെക്കുറിച്ചാണ് സിനിമയെന്ന് അശ്വിനി ദത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...