Attukal Pongala 2023: തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം

Attukal Pongala 2023: ഉച്ചയ്ക്ക് 2 മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഹെവി ചരക്ക് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.  പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 09:36 AM IST
  • തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
  • ഉച്ചയ്ക്ക് 2 മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഹെവി ചരക്ക് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല
  • പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി
Attukal Pongala 2023: തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  ഉച്ചയ്ക്ക് 2 മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഹെവി ചരക്ക് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.  പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.  സുരക്ഷയ്ക്കായി 300 സേനാ അംഗങ്ങളേയാണ് അഗ്നിരക്ഷാ വകുപ്പ് വിന്യസിച്ചിരിക്കുന്നത്. പ്രത്യേക മെഡിക്കൽ സംഘത്തെയും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Also Read: Chottanikkara Makam 2023: മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടത്തിനുമായി ഇന്ന് മകം തൊഴാം

ഇതിനിടയാൽ പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കൂടാതെ സംസ്ഥാനം ചുട്ടുപൊള്ളുന്ന ഈസമയത്ത് തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുണ്ട്.

Also Read: Gajalakshmi Rajyog 2023: വ്യാഴ സംക്രമണം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ഭാഗ്യനേട്ടങ്ങൾ! 

ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, അട്ടക്കുള്ളങ്ങര, കിള്ളിപ്പാലം, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം നടത്തുന്നത്. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വാളന്റിയർമാരെ തയ്യാറാക്കിയിട്ടുണ്ട്.   പൊങ്കാല ദിവസമായാ നാളെ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News