ഗുജറാത്ത്: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഗുജറാത്തില്‍ പ്രചാരണം തുടങ്ങും.  പരമ്പരാഗത പട്ടേല്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള നീക്കങ്ങളാണ് ബിജെ പി നടത്തുന്നത്. പട്ടേല്‍,ഒബിസി, ദളിത്‌ അദിവാസി മഹാസഖ്യം രൂപികരിച്ച കോണ്‍ഗ്രസ്‌ ഇനി സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേയ്ക്ക് കടക്കും. 


ഇന്ന് മുതല്‍ ആറു ദിവസം ഗുജറാത്തോട്ടാകെ അമിത് ഷാ പര്യടനം നടത്തും. ഇന്നത്തെ ആദ്യ പരിപാടി കച്ചിലാണ്. ആദിവാസി പട്ടേല്‍ വിഭാഗങ്ങള്‍ ധാരളമുള്ള നവസാരി, വല്‍സാക് തുടങ്ങിയ പ്രദേശങ്ങള്‍ അമിത് ഷാ നാളെ പര്യടനം നടത്തും. നോട്ട് നിരോധനം,ജിഎസ്ടി എന്നീ സാമ്പത്തിക പരിഷ്കരണങ്ങള്ളില്‍ പ്രധിഷേധിക്കുന്ന സൂറത്തിലെ വജ്ര വ്യാപാരികളുമായി 7 ന് ബജെപി അദ്ധ്യക്ഷന്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്തെ 182 ല്‍ 150 സീറ്റും തുത്തുവാരി അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ഉറപ്പിച്ചു പറയുന്നത്.  അതിനായി പട്ടേല്‍ വിഭാഗത്തിലെ വോട്ട് ചോരാതെ നോക്കണം.  കോണ്‍ഗ്രെസ്സുമായി കൈകോര്‍ത്ത ഹാര്‍ദിക്ക് പട്ടേലിനെ, പട്ടേല്‍ സമുദായ നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം ഈ ഘട്ടത്തില്‍ ബിജെപി നടത്തുന്നു.  പര്യടനത്തിനിടെ ഓരോ മേഘലയുടെയും ജില്ലാ നേതാക്കളുടെ പ്രത്യക യോഗങ്ങളും അമിത് ഷാ നടത്തുന്നുണ്ട്. അതേസമയം വിവിധ സമുദായ നേതാക്കളെ ചേര്‍ത്ത് മഹാസഖ്യം ഉണ്ടാക്കിയ കോണ്‍ഗ്രസ്സ് 120 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്.  അമിത് ഷായുടെ തന്ത്രങ്ങള്‍ ഇത്തവണ വിലപ്പോവില്ലയെന്നാണ് കോണ്‍ഗ്രസ്‌ പറയുന്നത്.