New Delhi: അമൃത് മഹോത്സവ്  (Amrit Mahotsav) പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  തുടക്കം കുറിക്കും...


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ത്യയ്ക്ക്  സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ  75 വർഷം പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്കാണ് ഇന്ന്  തുടക്കം കുറിക്കുക. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നുള്ള പദയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം.  പദയാത്ര പ്രധാനമന്ത്രി  ഫ്‌ളാഗ് ഓഫ് ചെയ്യും.
 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ  75-ാം വാർഷികത്തിന്‍റെ  ഓർമയ്ക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ പരമ്പരയാണ് "അമൃത് മഹോത്സവ്" (Amrit mahotsav). ജന പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മഹോത്സവമായിട്ടായിരിക്കും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 


വിവിധ ഡിജിറ്റൽ പരിപാടികൾക്കും തുടക്കം കുറിക്കും.  ചടങ്ങിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് , കേന്ദ്ര സഹമന്ത്രി പ്രഹളാദ് സിംഗ് പട്ടേൽ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും പങ്കെടുക്കും.


ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന   ദണ്ഡി  യാത്രയ്ക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടും.   81 പേരാണ്  പദയാത്രയില്‍ പങ്കെടുക്കുന്നത്.  അഹമ്മദാബാദിലെ സബർമതി ആശ്രമം മുതൽ നവസാരിയിലെ ദണ്ഡി വരെയാണ് പദയാത്ര.   241 മൈൽ ദൈർഘ്യമുള്ള യാത്ര 25  ദിവസങ്ങള്‍ക്ക് ശേഷം  ഏപ്രിൽ 5 നാണ് അവസാനിക്കുക. കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് പദയാത്രയുടെ ആദ്യ ഘട്ടത്തിന് നേതൃത്വം നൽകുക.


രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി 24 ദിവസം നീണ്ടു നിന്ന ദണ്ഡി മാര്‍ച്ച്‌ നടത്തിയിരുന്നു. 1930, മാര്‍ച്ച്‌ 12 നാണ് ഗാന്ധി മാര്‍ച്ച്‌ ആരംഭിച്ചത്. 78 ആളുകള്‍ ചേര്‍ന്ന് ആരംഭിച്ച ദണ്ഡി മാര്‍ച്ച്‌ ഏപ്രില്‍ 5 ദണ്ഡിയില്‍ വെച്ചാണ് അവസാനിച്ചത്. രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമാക്കാന്‍ നേതാക്കള്‍ നടത്തിയ പ്രയത്‌നത്തെ അനുസ്മരിച്ചാണ് ദണ്ഡി മാര്‍ച്ച്‌ നടത്തുന്നത്.


സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ  ഭാഗമായി 75 ആഴ്ചകള്‍ നീണ്ട പരിപാടിയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 


Also read: Kerala Assembly Election 2021: കളംപിടിക്കാൻ BJP, ദേശീയ നേതാക്കളുടെ വന്‍ നിരതന്നെ കേരളത്തിലേയ്ക്ക്


വിവിധ സംസ്ഥാനങ്ങളിലായി 75 സ്ഥലങ്ങളിലാകും പരിപാടി സംഘടിപ്പിക്കുക. 2022 ല്‍ ആരംഭിക്കുന്ന ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും. വിവിധ സംസ്ഥാനങ്ങിളില്‍ നിന്നായി എന്‍സിസിയും മറ്റ് സന്നദ്ധസംഘടനകളും പരിപാടികള്‍ ആസൂത്രണം ചെയ്യും. മുഴുവന്‍ പരിപാടികളുടേയും മേല്‍നോട്ടം നേരിട്ട് പ്രധാനമന്ത്രി നിര്‍വ്വഹിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.