Amritpal Singh Arrested: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; അറസ്റ്റിലായത് പഞ്ചാബിലെ മോഗയിൽ നിന്ന്
Amritpal Singh arrested by Punjab Police: പട്യാല, കുരുക്ഷേത്ര, ഡൽഹി എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും പല സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഒരുമാസമായി അമൃത്പാൽ സിങ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂഡൽഹി: ഒളിവിലായിരുന്ന ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 18 ന് പഞ്ചാബ് പോലീസ് അമൃത്പാൽ സിങ്ങിനും അദ്ദേഹത്തിന്റെ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' അംഗങ്ങൾക്കുമെതിരെ നടപടി ആരംഭിച്ചിരുന്നു.
സമൂഹത്തിൽ ഭിന്നത വളർത്തൽ, കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമവും അമൃത്പാൽ സിംഗിനെതിരെ ചുമത്തിയിട്ടുണ്ട്. പട്യാല, കുരുക്ഷേത്ര, ഡൽഹി എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും പല സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഒരുമാസമായി അമൃത്പാൽ സിങ് ഒളിവിൽ കഴിയുകയായിരുന്നു.
ALSO READ: Amritpal Singh: ഭഗവന്ദ് മന്നിനെയും പഞ്ചാബ് പോലീസിനെയും പേടിയില്ല; വീഡിയോ പുറത്ത് വിട്ട് അമൃത്പാൽ സിംഗ്
ഒളിവിൽ കഴിയുമ്പോൾ അമൃത്പാലിന്റെ രണ്ട് വീഡിയോകളും ഒരു ഓഡിയോ ക്ലിപ്പും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാർച്ച് മുപ്പതിന് പുറത്ത് വിട്ട വീഡിയോകളിലൊന്നിൽ, താൻ ഒളിച്ചോടിയതല്ലെന്നും ഉടൻ പ്രത്യക്ഷപ്പെടുമെന്നും അമൃത്പാൽ പറഞ്ഞിരുന്നു. രാജ്യം വിട്ട് ഓടിപ്പോകുന്നവരെപ്പോലെയല്ല താനെന്ന് ഖലിസ്ഥാൻ നേതാവ് വീഡിയോയിൽ പറഞ്ഞിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ, അമൃത്‌പാൽ സിങ്ങും അദ്ദേഹത്തിന്റെ അനുയായികളും പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയിരുന്നു. വാളുകളും തോക്കുകളും ചൂണ്ടി ബാരിക്കേഡുകൾ തകർത്ത് അജ്‌നാല പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, അമൃത്‌പാലിന്റെ ഒരു സഹായിയെ മോചിപ്പിക്കുന്നതിനായി ഇവർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...