Punjab Polls 2022: പുതിയ പഞ്ചാബിനെ സൃഷ്ടിക്കാനുള്ള  BJPയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രമങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ലോകത്ത് പ്രശസ്തനായ  റെസ്‌ലിംഗ് താരം  ഖലി ബിജെപിയില്‍ ചേര്‍ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേൾഡ് റെസ്ലിംഗ് എന്‍റർടൈൻമെന്‍റ്  (World Wrestling Entertainment -WWE) ലോകത്ത് ഏറെ പ്രശസ്തനായ ദി ഗ്രേറ്റ് ഖലി (The Great Khali)  അല്ലെങ്കിൽ ദിലീപ് സിംഗ് റാണ വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നിരവധി മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. 


"ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനവും കാഴ്ചപ്പാടുമാണ് അദ്ദേഹത്തെ യഥാര്‍ത്ഥ പ്രധാനമന്ത്രിയാക്കുന്നതെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ബിജെപിയുടെ നയമെന്നും അതിൽ ആകൃഷ്ടനായാണ് ഞാൻ പാർട്ടിയിൽ ചേർന്നത്", BJP നല്‍കുന്ന കർത്തവ്യം നിര്‍വ്വഹിക്കാന്‍ പൂര്‍ണ്ണമായും പരിശ്രമിക്കും, പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം ഖലി പറഞ്ഞു. 


Also Read: ബിജെപിക്കെതിരെ ഭരണവിരുദ്ധ തരംഗമില്ല, അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി


ഗ്രേറ്റ് ഖലി പാര്‍ട്ടിയ്ക്കൊപ്പം  ചേരുന്നതോടെ, യുവാക്കൾക്കും രാജ്യത്തെ മറ്റ് ജനങ്ങള്‍ക്കും ഒരു പ്രചോദനമാകുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു.


അതേസമയം,  കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ നൽകി ഖലി രംഗത്ത്‌ എത്തിയിരുന്നു. പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണയ്ക്കാനും അദ്ദേഹം  ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.


49 കാരനായ ഗ്രേറ്റ് ഖാലി, 2021-ലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രശസ്തമായ  WWE ഹാൾ ഓഫ് ഫെയിം ക്ലാസിൽ ഇടംനേടിയ മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാണ്.  ഡബ്ല്യുഡബ്ല്യുഇയിലെ വിജയം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അതിഥി വേഷങ്ങൾ ലഭിക്കാനും സഹായകമായി.  ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.