Andaman and Nicobar Earthquake : ആൻഡമാനിൽ 24 മണിക്കൂറിൽ തുടർച്ചയായി 22 ഭൂചലനങ്ങൾ
Andaman and Nicobar Earthquake series : റിക്ടർ സ്‌ക്ലെയിലിൽ 3.8 മുതൽ 5.0 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ആൻഡമാനിൽ റിപ്പോർട്ട് ചെയ്തത്.
Andaman and Nicobar Earthquake series : ന്യൂഡൽഹി: ആൻഡമാനിൽ 24 മണിക്കൂറിനുള്ളിൽ 20 ലേറെ ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്‌ക്ലെയിലിൽ 3.8 മുതൽ 5.0 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ആൻഡമാനിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം, ജൂലൈ 4 ന് രാവിലെ 5.42 മുതലാണ് ഭൂചലനങ്ങൾ ആരംഭിച്ചത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് പ്രകാരം രാവിലെ 8 മണിക്കും ഭൂചലനം ഉണ്ടായി. പോർട്ട് ബ്ലെയറിന്റെ തെക്ക്-കിഴക്കൻ തീരത്ത് നിന്ന് 187 കിലോമീറ്റർ മാറി റെക്ടർ സ്‌ക്ലെയിലിൽ 4.3 മാഗ്നിറ്റ്യുട് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
ഏറ്റവും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത് രാവിലെ 5.57നായിരുന്നു . പോർട്ട് ബ്ലെയറിന്റെ കിഴക്ക് - തെക്ക് കിഴക്ക് തീരത്ത് നിന്ന് 215 കിലോമീറ്റർ മാറിയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌ക്ലെയിലിൽ 5.0 മാഗ്നിറ്റ്യുടാണ് ഈ ഭൂചലനത്തിന് രേഖപ്പെടുത്തിയത്. ജൂലൈ 5ന് രാവിലെ 8 മണിവരെ മാത്രം 11 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തെ തുടർന്ന് അപകടങ്ങളോ, മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ALSO READ: Earthquake Today in Andaman and Nicobar: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.7 വരെ
അതിന് മുമ്പുള്ള ദിവസവും ആൻഡമാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്. പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം.
ആദ്യം റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ വ്യത്യാസപ്പെട്ടിരുന്നു. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി നാഷണൽ സെൻർ ഫോർ എർത്ത് സയൻസ് സറ്റഡീസ് ഗവേഷകൻ രാജീവൻ എരികുളം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഹൈ സീസ്മിക് മേഖലയും ഭൂകമ്പത്തിന് സാധ്യത കൂടുതലുള്ള പ്രദേശവുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ ശൃംഖലയിൽ വലിയ തോതിലുള്ള ഭൂകമ്പങ്ങളും വിദൂര ആഘാതങ്ങളിലുള്ള സുനാമിയും ധാരാളമായി സംഭവിക്കാറുണ്ട്. എന്നാൽ നിലവിൽ ഈ ദ്വീപ സമൂഹങ്ങളിൽ ഒന്നും തന്നെ ജാഗ്രത നിർദ്ദേശം നൽകിയിട്ടോ, ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടോയില്ല. രാജ്യത്തെ ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...