ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം.പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം.
An earthquake of magnitude 4.4 occurred at around 3:02pm, 256km SE of Port Blair, Andaman and Nicobar islands, today: National Center for Seismology pic.twitter.com/zb0i6ieDOV
— ANI (@ANI) July 4, 2022
ആദ്യം റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ വ്യത്യാസപ്പെട്ടിരുന്നു. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി നാഷണൽ സെൻർ ഫോർ എർത്ത് സയൻസ് സറ്റഡീസ് ഗവേഷകൻ രാജീവൻ എരികുളം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...