ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഏറ്റുമുട്ടലിൽ  കുപ്രസിദ്ധ നക്‌സല്‍ നേതാവ് നയിം കൊല്ലപ്പെട്ടു. മെഹ്ബുബ് നഗറിലെ ഷാദ് നഗറില്‍ തെലുങ്കാന പോലീസും എന്‍ഐഎയും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ കൊലപെടുത്തിയത്. ഷാദ് നഗറിലെ മില്ലേനിയം ടൗണ്‍ഷിപ്പില്‍ പ്രദേശത്തെ വീടുവളഞ്ഞ സംയുക്തസേന ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തെലങ്കാനയിലെ നെല്‍ഗൊണ്ട ജില്ലയിലെ ഭവനഗിരി സ്വദേശിയായ നയിം,  കുറേക്കാലമായി കൊള്ളസംഘത്തിലായിരുന്നു  പ്രവർത്തിച്ചിരുന്നത്. 1993ൽ നടന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകമടക്കം നിരവധി പ്രധാന കേസുകളിൽ ഇയാൾ പ്രതിയാണ്. പൊലീസ് കുറേക്കാലമായി ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.


ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ചെറുപ്പക്കാരെ ഹൈദരാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്നത്.