ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞുകയറി അഞ്ച് മരണം
സംഭവത്തിൽ റെയിവേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിൻ ഇടിച്ച് അഞ്ച് പേർ മരിച്ചു. ശ്രീകാകുളം ബട്ടുവയ്ക്ക് സമീപമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുവഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് ഇവർ ട്രാക്കിലേക്ക് ഇറങ്ങി നിന്നപ്പോൾ എതിർദിശയിൽ നിന്നും വന്ന കൊണാർക്ക് എക്സ്പ്രസ് ഇവരുടെ മേൽ പാഞ്ഞ് കയറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ രണ്ടുപേർ ആസാം സ്വദേശികളാണെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിവേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാൻ മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകി. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA