Mumbai: അഴിമതിക്കേസിൽ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര  മുന്‍ ആഭ്യന്തര മന്ത്രി അനില്‍  ദേശ്മുഖിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക സിബിഐ കോടതി  കഴിഞ്ഞ മാസം ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അനിൽ ദേശ്മുഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേശ്മുഖ് ജാമ്യം  തേടിയത്. 


Also Read:  Shani Budh Shukra Gochar 2022: ബുധൻ ശുക്രൻ ശനി സംക്രമണം, ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ 


നിലവില്‍, ബോംബെ ഹൈക്കോടതി ജാമ്യം  അനുവദിച്ചു എങ്കിലും  അനില്‍ ദേശ്മുഖിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പത്ത് ദിവസത്തേക്ക് മരവിപ്പിച്ചിരിയ്കുകയാണ്. അതിനാല്‍, പത്ത് ദിവസം കൂടി ദേശ്മുഖിന്  ജയിലിൽ കഴിയണം. അതായത്, ദേശ്മുഖിന്‍റെ ജാമ്യം സംബന്ധിച്ച തീരുമാനം ഇനി സുപ്രീംകോടതി തീരുമാനിക്കും. 


Also Read:  Astro Tips: ധനക്ഷാമം അകറ്റും, എല്ലാ ആഗ്രഹങ്ങളും സഫലമാകും, തിങ്കളാഴ്ച മഹാദേവനെ ആരാധിക്കാം


അഴിമതി കേസിൽ  അനിൽ ദേശ്മുഖിന് ബോംബെ ഹൈക്കോടതി തിങ്കളാഴ്ചയാണ്  ജാമ്യം അനുവദിച്ചത്. ഇരുപക്ഷത്തെയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം ജസ്റ്റിസ് എം എസ് കാർണികിന്‍റെ സിംഗിൾ ബെഞ്ച് ഹര്‍ജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് കഴിഞ്ഞയാഴ്ച മാറ്റിവെച്ചിരുന്നു.


സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷിക്കുന്ന അഴിമതി കേസില്‍ കഴിഞ്ഞ  വര്‍ഷം  നവംബര്‍ 2 മുതല്‍  ദേശ്മുഖ് ജയിലില്‍ കഴിയുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 2 മുതൽ എൻസിപി നേതാവ് ജയിലിൽ കഴിയുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.