ബംഗളൂരു: ബംഗളൂരുവിലെ കെങ്കേരിയി വളര്‍ത്തു മൃഗങ്ങള്‍ക്കായി മതസൗഹാര്‍ദ സെമിത്തേരി!


COMMERCIAL BREAK
SCROLL TO CONTINUE READING

പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് (People's for animals) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സെമിത്തേരിയുടെ പ്രവര്‍ത്തനങ്ങള്‍. ഇവിടേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ചന്ദനത്തിരികളുടെയും വിവിധ ഭക്ഷണങ്ങളുടെയും പഴങ്ങളുടെയുമെല്ലാം മിശ്രിത ഗന്ധമാണ്. 


നിരനിരയായുള്ള കല്ലറകള്‍ക്കു മുകളില്‍ സെമിത്തേരിയിലെ മരങ്ങളില്‍ നിന്നുള്ള പൂക്കളും ഇലകളും വീണു കിടക്കുന്നതു കാണാം. ഹൃദയം തൊടുന്ന കുറിപ്പുകളുമായാണ് ശവക്കലറകള്‍ അലങ്കരിച്ചിരിക്കുന്നത്. 


ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്സി, സിഖ് മത വിഭാഗങ്ങളില്‍ നിന്നുള്ളവരെല്ലാം അവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കായി ഇവിടെ കല്ലറകള്‍ പണിതിട്ടുണ്ട്. 


കൂടാതെ നഗരത്തിലെ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന ജപ്പാന്‍, ചൈന, നേപ്പാള്‍ സ്വദേശികളും ഇവിടെ എത്താറുണ്ട്.


ഇതിനകം ആയിരത്തിലധികം വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയുമാണ് ഇവിടെ അടക്കം ചെയ്തത്. ഇതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. 


വളര്‍ത്തു മൃഗങ്ങളുടെ ശരീരം ഒരു വര്‍ഷം വരെ വെക്കണമെങ്കില്‍ 5500 രൂപയാണ് നിരക്ക്. ശവക്കല്ലറ കെട്ടി മൂന്നു വര്‍ഷം വരെ സൂക്ഷിക്കണമെങ്കില്‍ 20000 രൂപവരെ നല്‍കണം. 


മൃഗത്തിന്റെ ഫോട്ടോ പതിച്ച്‌ കല്ലറയ്ക്കു മുകളില്‍ വാചകങ്ങള്‍ എഴുതണമെങ്കില്‍ 30000 രൂപ നല്‍കണം. ഈ രീതിയില്‍ അഞ്ചുവര്‍ഷം വരെ വളര്‍ത്തു മൃഗങ്ങളുടെ ചത്ത ശരീരം ഇവിടെ സൂക്ഷിക്കാം.