Punjab Congress: പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യയും പട്യാല ലോക്‌സഭാ എംപിയുമായ പ്രണീത് കൗറിനെ കോൺഗ്രസ് പാര്‍ട്ടിയില്‍നിന്നും സസ്‌പെൻഡ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രണീത് കൗർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ആരോപണം. ഇവര്‍ക്കെതിരെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ അമരീന്ദർ സിംഗ് രാജ വാഡിംഗ് പരാതിപ്പെട്ടതായി അച്ചടക്ക നടപടി കമ്മിറ്റി മെമ്പർ സെക്രട്ടറി താരിഖ് അൻവർ നൽകിയ കത്തിൽ പറയുന്നു. പാർട്ടിയിലെ മറ്റ് പല മുതിർന്ന നേതാക്കളും സമാനമായ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.  


Also Read:  SC on BBC Documentary Ban: ബിബിസി ഡോക്യുമെന്‍ററി വിലക്ക്, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ച സമയം


ക്യാപ്റ്റൻ  അമരീന്ദർ സിംഗ് ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയിലാണ്. പഞ്ചാബ്‌ ബിജെപിയുടെ പ്രധാന മുഖമാണ് അമരീന്ദർ സിംഗ് ഇപ്പോള്‍. അടുത്തിടെ അദ്ദേഹത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.  


പാർട്ടി നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2021-ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ശേഷം അമരീന്ദർ സിംഗ് കോൺഗ്രസ് പാര്‍ട്ടി വിട്ടിരുന്നു.  പിന്നീട് അദ്ദേഹം സ്വന്തം പാര്‍ട്ടിയായ  'പഞ്ചാബ് ലോക് കോൺഗ്രസ്'  രൂപീകരിച്ചു. 2022 ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ഒരു  സീറ്റിലും വിജയം നേടാനായില്ല. ക്യാപ്റ്റൻ  അമരീന്ദർ സിംഗ് സ്വന്തം തട്ടകമായ പട്യാല അർബനിൽനിന്നും പരാജയം ഏറ്റുവാങ്ങി. മാസങ്ങൾക്ക് ശേഷം അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുകയും പഞ്ചാബ് ലോക് കോൺഗ്രസ് BJPയില്‍  ലയിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.