New Delhi: ന്യൂയോർക്ക് ടൈംസ്  ( New York Times - NYT) ഇന്ത്യയെക്കുറിച്ച് 'നുണകൾ പ്രചരിപ്പിക്കുന്നതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. കശ്മീരിലെ  മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ്  പ്രചരിപ്പിക്കുന്ന നഗ്നമായ നുണകൾ അപലപനീയമാണെന്നും  അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയായിരുന്നു കേന്ദ്ര മന്ത്രിയുടെ ഈ പരാമര്‍ശം. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മറ്റ് മൗലികാവകാശങ്ങൾ പോലെതന്നെ പവിത്രമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read:  Congress: ചെയർമാൻ അമ്പയറാണ്, ഭരണപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന ചിയര്‍ലീഡര്‍ അല്ല..!! ഉപരാഷ്ട്രപതിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്


"ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ നിഷ്പക്ഷതയുടെ എല്ലാ ഭാവനകളും പണ്ടേ ഉപേക്ഷിച്ചിരുന്നു. കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്  NYT അടുത്തിടെ നടത്തിയ  അഭിപ്രായപ്രകടനം വികൃതവും തികച്ചും സാങ്കൽപ്പികവുമാണ്, ഇന്ത്യയെയും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങളെയും അതിന്‍റെ മൂല്യങ്ങളേയും കുറിച്ച് ഒരു കുപ്രചരണം നടത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചതാണ് ഇത്", അനുരാഗ് താക്കൂർ പറഞ്ഞു. 


Also Read:  H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 മരണം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം  


"ഇന്ത്യയേയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയേയും കുറിച്ച് NYT ഉം മറ്റ് ചില വിദേശ മാധ്യമങ്ങളും നുണകൾ പ്രചരിപ്പിക്കുന്നതിന്‍റെ തുടർച്ചയായാണ് ഇത്. അത്തരം നുണകൾ അധികകാലം നിലനിൽക്കില്ല," മന്ത്രി പറഞ്ഞു.


യുഎസ് ആസ്ഥാനമായുള്ള പത്രം കശ്മീരില്‍നിന്നുള്ള വാര്‍ത്താ പ്രവാഹത്തിന് നിയന്ത്രണങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഒരു അഭിപ്രായം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ശക്തമായ പ്രതികരണം പുറത്തുവന്നത്.  


“ഇന്ത്യയോടും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടും പക വച്ചുപുലര്‍ത്തുന്ന ചില വിദേശ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് ആസൂത്രിതമായി നുണകൾ പ്രചരിപ്പിക്കാൻ വളരെക്കാലമായി ശ്രമിക്കുന്നു,” താക്കൂർ പറഞ്ഞു. 


കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് NYT പ്രചരിപ്പിക്കുന്ന നഗ്നമായ നുണകൾ അപലപനീയമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഇന്ത്യയിലെ ജനാധിപത്യവും ജനങ്ങളും വളരെ പക്വതയുള്ളവരാണെന്നും  ഇത്തരം അജണ്ട  നയിക്കുന്ന മാധ്യമങ്ങളിൽ നിന്ന് ജനാധിപത്യത്തെക്കുറിച്ച് പഠിക്കേണ്ടതില്ല എന്നും വ്യക്തമാക്കി.  ഇത്തരം ചിന്താഗതികളെ ഇന്ത്യയുടെ മണ്ണിൽ വളരാന്‍ ഇന്ത്യക്കാർ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ