H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 മരണം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

H3N2 Influenza Update:  പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 12:55 PM IST
  • പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ്.
H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 മരണം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കര്‍ണ്ണാടകയില്‍ നിന്നും മറ്റേയാള്‍ ഹരിയാനയില്‍ നിന്നുമാണ്.  

കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യം H3N2 വൈറസിന്‍റെ  പിടിയിലാണ്,. ഈ വൈറസ് ബാധിച്ചത് മൂലം നിരവധി പേരാണ്  രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിയ്ക്കുന്നത്. കൂടാതെ ഈ വൈറസ് മൂലം രണ്ടു പേര്‍ക്ക്  ജീവന്‍ നഷ്ടമായതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് 90 ഓളം H3N2 വൈറസ് കേസുകളും 8 H1N1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണം ഇനിയും കൂടാം എന്നാണ് സൂചനകള്‍.  

Also Read:   H3N2 Influenza : ഒരേ ലക്ഷണം പക്ഷെ കോവിഡല്ല; H3N2 ഇൻഫ്ലുവൻസയെ കുറിച്ച് അറിയേണ്ടതെല്ലാംH3N2 Influenza : ഒരേ ലക്ഷണം പക്ഷെ കോവിഡല്ല; H3N2 ഇൻഫ്ലുവൻസയെ കുറിച്ച് അറിയേണ്ടതെല്ലാം

H3N2 ഇൻഫ്ലുവൻസ "ഹോങ്കോംഗ് ഫ്ലൂ" എന്നും അറിയപ്പെടുന്നു. ഈ വൈറസ് ബാധിച്ച രോഗികൾ സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുന്നു, അതിയായ ക്ഷീണം എന്നിവയാണ് ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍.  കോവിഡ് -19 ന് സമാനമായ ലക്ഷണങ്ങള്‍ ആണ് ഈ വൈറസ് ബാധയ്ക്കും ഉണ്ടാവുക, ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കോവിഡ്  പരിശോധന കൂടി നടത്തേണ്ടത് അനിവാര്യമായിത്തീരുന്നു.   

Also Read: Hair Care: വെളുത്തുള്ളി നീര്, സുന്ദരമായ മുടിയ്ക്കുള്ള അത്ഭുത ടോണിക്ക്  

എന്നാല്‍, H3N2 ലക്ഷണങ്ങള്‍ കണ്ടാല്‍ പരിഭ്രാന്തരാകരുതെന്നും ഫ്ലൂവിന് അനുയോജ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടർമാർ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു.  

പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ്.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ സമയത്ത് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അതനുസരിച്ച് നിലവില്‍ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്നു.  ഇപ്പോള്‍ കാണുന്ന ഇൻഫ്ലുവൻസയുടെ  പ്രധാന ലക്ഷണമായി  പനി, തൊണ്ടവേദന, ശരീരവേദന, മൂക്കൊലിപ്പ് എന്നിവ കണക്കാക്കാം. 

 ഈ സമയത്ത് എല്ലാ വർഷവും കാണപ്പെടുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത് കാലക്രമേണ മാറ്റങ്ങളുള്ള ഒരു വൈറസാണ്, അതായത്, ഇത് ഏറെ പരിവർത്തനം ചെയ്യപ്പെടുന്നു, അതിനാല്‍ ഇത്തരം വൈറസിനെ ആന്‍റിജനിക് ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നു,

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  H1N1 എന്ന  വൈറസ് കണ്ടെത്തിയിരുന്നു. ആ വൈറസിന്‍റെ പുതിയ വകഭേദം ഇപ്പോള്‍    H3N2 ആണ്, അതിനാൽ ഈ വൈറസിനെ ഭയക്കേണ്ടതില്ല, ഇത് ഒരു സാധാരണ ഇൻഫ്ലുവൻസ സ്‌ട്രെയിന് ആണ്. എന്നാല്‍, കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.  വൈറസ് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒന്നായതിനാല്‍, H3N2 വൈറസിനെതിരെ നമുക്കുണ്ടായിരുന്ന പ്രതിരോധശേഷി അൽപ്പം കുറയുന്നു.  അതിനാൽ രോഗബാധിതരായ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വൈറസ് ബാധയുണ്ടാക്കും. ഇത്   തുള്ളികളിലൂടെ, വായുവിലൂടെ പകരുന്നു. എന്നിരുന്നാലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കാരണം കേസുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം വളരെ വലിയ അളവിൽ ഉയർന്നിട്ടില്ല, എന്നാല്‍ ജാഗ്രത അനിവാര്യമാണ്...  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റേണൽ മെഡിസിൻ ആൻഡ് റെസ്പിറേറ്ററി ആൻഡ് സ്ലീപ്പ് മെഡിസിൻ ചെയർമാനും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമായ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News