ശ്രീന​ഗ‍ർ: താലിബാൻ തീവ്രവാദ (Terrorist Group) സംഘടനയാണോ അല്ലയോ എന്നത് സംബന്ധിച്ച്  കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കിൽ സർക്കാർ എന്തിന്  താലിബാനുമായി ചർച്ച നടത്തുന്നുവെന്നും ഒമ‍‍ർ അബ്ദുള്ള ചോദിച്ചു. ദോഹയിൽ നടന്ന ഇന്ത്യ-താലിബാൻ ചർച്ചയെ (India-Taliban meet) ഒമർ അബ്ദുള്ള വിമർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസുമാണ് ചർച്ച നടത്തിയത്. ഇന്ത്യ-താലിബാൻ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. തീവ്രവാദ സംഘടനയാണെങ്കിൽ നിങ്ങൾ എന്തിനാണ് അവരുമായി ചർച്ച നടത്തിയതെന്ന് ഒമർ അബ്ദുള്ള (Omar Abdullah) ചോദിച്ചു. അല്ലെന്നാണ് നിലപാട് എങ്കിൽ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയിൽ നിന്ന്  താലിബാനെ ഒഴിവാക്കാൻ ആവശ്യപ്പെടുമോയെന്നും ഒമ‍ർ അബ്ദുള്ള ചോദിച്ചു.


ALSO READ: Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ


ഇന്ത്യ-താലിബാൻ ചർച്ചയിൽ ഇന്ത്യക്കാരുടെ സുരക്ഷ, രക്ഷാപ്രവർത്തനം, അഭയാർഥികളുടെ പ്രശ്നം എന്നീ കാര്യങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ട്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്​ഗാനിസ്ഥാനെ വേദിയാക്കരുതെന്ന് ഇന്ത്യ നിർദേശിച്ചു.


സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഫ്​ഗാനിസ്ഥാനിൽ അധികാരം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചർച്ച നടത്തുന്നത്. ദോഹയിൽ വച്ച് മുൻപ് അനൗദ്യോ​ഗിക ചർച്ചകൾ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. ഇതാദ്യമായാണ് താലിബാനുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.


ALSO READ: US Troops Withdrawal: അമേരിക്കൻ സേന മടങ്ങി, വെടിയുതിർത്ത് ആ​ഘോഷിച്ച് താലിബാൻ


അതേസമയം, അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തെ അമേരിക്കൻ പ്രസിഡന്റ് (US President) ജോ ബൈഡൻ ന്യായീകരിച്ചു. അമേരിക്കയുടെ ഏറ്റവും മികച്ച തീരുമാനമാണ് അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റം എന്ന് പറഞ്ഞ ബൈഡൻ ബുദ്ധിപരവും ഏറ്റവും ശരിയായ തീരുമാനവുമാണ് ഇപ്പോൾ എടുത്തിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. 20 വർഷത്തിന് ശേഷം സൈന്യത്തെ പൂർണമായി പിൻവലിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.


അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ഏറെ ദുഷ്ക്കരമായിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് നന്ദി അറിയിക്കുന്നതായും ബൈഡൻ പറഞ്ഞു. അഫ്​ഗാനിൽ ഇനിയും അവശേഷിക്കുന്ന യുഎസ് പൗരന്മാരെ തിരിച്ച് അമേരിക്കയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ബൈഡൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.