Lucknow: പതിനാലുകാരന്‍ സഹപാഠിയെ വെടിവെച്ചു കൊന്നു, ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍  കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലാസ് മുറിയില്‍   സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്  കൊലപാതകത്തിലേക്ക് (Murder) നയിച്ചത് എന്നാണ് പോലീസ് (UP Police) പറയുന്നത്. ലൈസന്‍സുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത് എന്നും  കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കുമാര്‍ സിംഗ്  പറഞ്ഞു.


സഹപാഠിക്കു നേരെ വിദ്യാര്‍ത്ഥി മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്.  സീറ്റിനെ ചൊല്ലിയുണ്ടായ  തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന് അമ്മാവന്‍റെ  തോക്കെടുത്ത് വന്ന് സഹപാഠിയെ വെടിവെക്കുകയായിരുന്നു. 


മൂന്നുതവണയാണ് നിറയൊഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തലയിലും നെഞ്ചിലും വയറിലുമായാണ് വെടിവെച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി വീണ്ടും വെടിയുതിര്‍ത്തു. അദ്ധ്യാപകര്‍  ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കീഴടക്കിയത്.


Also read: മക്കളെക്കൊണ്ട് പൊറുതിമുട്ടി, സമ്പത്തിന്‍റെ പാതി വളര്‍ത്തുനായയ്ക്ക് നല്‍കി പിതാവ്


കൊല നടത്തിയ കുട്ടിയുടെ അമ്മാവന്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം അവധിയ്ക്ക്  വീട്ടില്‍ വന്നതായിരുന്നു. 


കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്കും പതിനാല് വയസാണ് പ്രായം. നിലവില്‍ പ്രതി പോലീസ് കസ്റ്റഡിയിലാണ്.