ചെന്നൈ: അരിക്കൊമ്പന് മദപ്പാടെന്ന് തമിഴ്‌നാട് വനം വകുപ്പ്. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ അപ്പര്‍ കോതയാറിലേയ്ക്ക് മടങ്ങി. ആന വീണ്ടും ജനവാസ മേഖലയിലിറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് വനം വകുപ്പ് ജാഗ്രത തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ വലിയ പരിശ്രമത്തിനൊടുവിലാണ് കോതയാറിലേയ്ക്ക് മടക്കി അയക്കാനായത്. തമിഴ്‌നാട് മാഞ്ചോലയില്‍ ഊത്ത്, നാലുമുക്ക് എസ്‌റ്റേറ്റുകളിലെ ജനവാസ മേഖലയിലാണ് ആന ആക്രമണം നടത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പ്രകാരം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അരിക്കൊമ്പന്‍ അപ്പര്‍ കോതയാര്‍ മേഖലയിലാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. 


ALSO READ: അലൻസിയറെ തള്ളി മുഖ്യമന്ത്രി; പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു


മൂന്ന് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ തിരികെ വനമേഖലയിലേയ്ക്ക് കയറ്റിയത്. മൃഗ ഡോക്ടര്‍ അടക്കം 40 അംഗ സംഘം തുടര്‍ച്ചയായി അരിക്കൊമ്പനെ നിരീക്ഷിച്ചിരുന്നു. അതേസമയം, കേരളത്തിലേയ്ക്ക് അരിക്കൊമ്പന്‍ എത്താനുള്ള സാധ്യത തമിഴ്‌നാട് വനം വകുപ്പ് തള്ളിക്കളയുകയാണ്. ദുര്‍ഘടമായ പാത താണ്ടി മാഞ്ചോലയില്‍ നിന്ന് 70 കിലോ മീറ്ററോളം അകലെയുള്ള നെയ്യാറിലേയ്ക്ക് അരിക്കൊമ്പന്‍ എത്താന്‍ സാധ്യതയില്ലെന്ന് തമിഴാനാട് വനം വകുപ്പ് അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.