തേനി: അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ അനുമതി നൽകി തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ് എത്തി. 'മിഷന്‍ അരിസ്സിക്കൊമ്പന്‍' ഞായറാഴ്ച രാവിലെയോടെ ആരംഭിക്കും. ഇതിനിടെ ഹൈവേയിലൂടെ ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. ഇപ്പോൾ കൊമ്പനുള്ളത് കമ്പം നഗരത്തിന്‍റെ അതിർത്തി മേഖലയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശാന്തനായി പുളിമരച്ചുവട്ടില്‍ നിന്ന അരിസ്സിക്കൊമ്പൻ പെട്ടെന്ന് റോഡിലിറങ്ങി പരിഭ്രാന്തനായി ഓടുകയായിരുന്നു. ചിലർ ദൃശ്യങ്ങൾ പകര്‍ത്തുന്നതിന് വേണ്ടി ഡ്രോൺ പറപ്പിച്ചതാണ് ആനയെ ചൊടിപ്പിച്ചതെന്ന് സൂചന. വിളറിപിടിച്ച ആന കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു.  


ശക്തമായ ക്രമീകരണങ്ങളാണ് ആന നിൽക്കുന്ന പ്രദേശത്തേക്ക് ജനങ്ങൾ എത്താതിരിക്കുന്നതിന് പ്രദേശത്ത് പോലീസ് സജ്ജീകരിച്ചിരിക്കുന്നത്.  ഇപ്പോൾ ബൈപാസ് റോഡ്  അടച്ചിരിക്കുകയാണ്. ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും ആന കമ്പം കമ്പംമേട് വനമേഖലയിലേക്ക് നീങ്ങാനും സാധ്യതയുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നതിന് വേണ്ടി  പ്രദേശത്തേക്ക് പോയിട്ടുണ്ട്.


ALSO READ: അരികൊമ്പന്റെ തുമ്പിക്കൈയിൽ ഒരു മുറിവ്, പിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധം; ആനപ്രേമികൾ സുപ്രീംകോടതിയിലേക്ക്


മനുഷ്യജീവനും സമ്പത്തിനും  കമ്പം ടൗണില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ആപത്തായതിനാല്‍ ആനയെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ ശ്രീവല്ലി പുത്തൂര്‍-മേഘമലൈ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കാട്ടാനയുടെ ആരോ​ഗ്യനില ഉൾപ്പടെ പരിഗണിച്ചു വേണം ദൗത്യം നടത്താനെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു. 
 
വെറും  18 കിലോമീറ്റർ മാത്രമാണ് ആനയ്ക്ക് ഇപ്പോഴുള്ള പ്രദേശത്തുനിന്ന് കുമളിയിലേക്കുള്ള ദൂരം. 88 കിലോമീറ്റര്‍ അപ്പുറത്ത് ചിന്നക്കനാലുമാണ്. അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തില്‍ കമ്പത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന്‍ എന്നാണ് കരുതപ്പെടുന്നത്. 


കമ്പത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി സ്ഥലം എം.എല്‍.എ. എന്‍. രാമകൃഷ്ണനും അറിയിച്ചു. ആളുകളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗണ്‍സ്മെന്റിലൂടെ നിർദേശം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.