ബെം​ഗളൂരു: ഷിരൂരിൽ അർജുനായുള്ള തെരച്ചിലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനമുണ്ടായേക്കും. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. രാവിലെ 9 മണിക്ക് തെരച്ചിൽ ആരംഭിക്കും. ട്രക്ക് പുറത്തെടുക്കാൻ ഡ്രഡ്ജിങ് മാത്രമാണ് പോംവഴി എന്നാണ് അധികൃതർ പറയുന്നത്. ഏറെ ശ്രമകരമായ ഈ ദൗത്യത്തില്‍ ഇന്നും ഫലം കാണാൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. അതിനിടെ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗം​ഗാവലി പുഴയിൽ ഇറങ്ങിയുള്ള പരിശോധനയാണ് ഇന്നലെ നടന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. 'ഉ‍ഡുപ്പി അക്വാമാൻ' എന്നറിയപ്പെടുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. അതിനിടെ മൽപയുടെ ദേഹത്ത് കെട്ടിയിരുന്ന കയർ പൊട്ടി അദ്ദേഹം ഒഴുക്കിൽപ്പെട്ടു. നാവികസേനയാണ് മൽപെയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സിഗ്നൽ കിട്ടിയ നാലാം പോയിന്റിൽ ചെളിയും പാറയും മാത്രമാണെന്നാണ് അധികൃതർ പറയുന്നത്. 


Also Read: Bus Accident: വൈക്കത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ​ഗുരുതരം


 


ഗം​ഗാവലി പുഴയിലെ  തെരച്ചില്‍ അതീവ ദുഷ്കരമാണ്. പുഴയിലെ കലങ്ങി മറിഞ്ഞ വെള്ളം കാഴ്ച മറയ്ക്കുന്നുവെന്ന് ഈശ്വർ മൽപേ വ്യക്തമാക്കി. 100 അടി താഴ്ചയിൽ വരെ ഡൈവ് ചെയ്യുമെന്നാണ് ഈശ്വർ മൽപേ അവകാശപ്പെടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.