Shirur landslide: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?
Rescue Operation For Arjun On Day 9: മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ.
ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുനായി ഗംഗാവലിപ്പുഴയുടെ പ്രത്യേക പ്രദേശത്ത് പരിശോധന നടത്തുന്നു. മണ്ണിനടിയിൽ നിന്ന് ലഭിച്ച കയർ മരം കെട്ടാൻ ഉപയോഗിച്ചതാണോയെന്ന് സംശയം. മണ്ണിടിച്ചിൽപ്പെട്ടെന്ന് സംശയിക്കുന്ന ലോറിയിൽ മരം കയറ്റിയിരുന്നു. ഇത് കെട്ടാൻ ഉപയോഗിച്ച കയറാണോ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. ഇപ്പോൾ ലോറിയുടെ അളവിലാണ് മണ്ണ് മാറ്റുന്നത്. മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന.
അതേസമയം, അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് അർജുന്റെ ലോറിയുടെ ജിപിഎസ് പ്രവർത്തിച്ചതെന്ന് സൂചന. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞും എൻജിൻ ഓൺ ആയെന്നും ജിപിഎസ് പ്രവർത്തിച്ചുവെന്നുമുള്ള വാദം തെറ്റാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിറ്റുകൾക്കുള്ളിൽ ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായെന്നാണ് വിലയിരുത്തൽ.
ലോറിയുടെ ലൊക്കേഷൻ അവസാനമായി ഷിരൂരിൽ തന്നെയാണ് കാണിക്കുന്നത്. ഷിരൂരിൽ വച്ച് വണ്ടി ഓഫ് ലൈൻ ആയെന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പിൽ അതിന് ശേഷം കാണിക്കുന്നത്. വണ്ടി ഓഫ് ചെയ്ത് കിടന്നുറങ്ങിയ സമയത്ത് മണ്ണിടിച്ചിലുണ്ടാവാനും വണ്ടി തകർന്ന് പവർ ഓഫ് ആയതുമാകാം ജിപിഎസ് കട്ട് ആകാൻ കാരണമെന്നാണ് നിഗമനം. ജിപിഎസ് ലൊക്കേഷൻ ആപ്പിൽ നോക്കിയാണ് വാഹന ഉടമ ലോറി അപകടത്തിൽപ്പെട്ടെന്ന് കണ്ടെത്തിയത്. അപകടസമയത്ത് പകുതിയിലേറെ ഇന്ധനവും ഓയിലും വണ്ടിയുടെ ടാങ്കിലുണ്ടായിരുന്നെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.