Arjun Rescue Operation: അർജുനായി തെരച്ചിലിന് നേവി സംഘവും; പുഴയിലിറങ്ങി പരിശോധന, ലോഹഭാഗങ്ങൾ കണ്ടെത്തി
Arjun Rescue Operation Shirur: ആദ്യഘട്ടത്തിൽ നാവിക സേനയുടെ രണ്ട് ഡൈവർമാരാണ് രണ്ട് മിനിറ്റ് നീണ്ട ഡൈവിങ് നടത്തിയത്.
ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താൻ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഗംഗാവലി പുഴയിലിറങ്ങി നേവിയുടെ ഡൈവർമാർ പരിശോധന നടത്തുകയാണ്. നാവിക സേനയുടെ രണ്ട് ഡൈവർമാരാണ് ആദ്യം പുഴയിലിറങ്ങി രണ്ട് മിനിറ്റ് നീണ്ട ഡൈവിങ് നടത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയിന്റുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെ നിന്ന് വാഹനത്തിന്റെ ലോഹഭാഗം കണ്ടെത്തി. എന്നാൽ, അത് അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റേതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
ALSO READ: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മുങ്ങൽ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ പുഴയിലിറങ്ങി നേരത്തെ പരിശോധന ആരംഭിച്ചിരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ഇന്ന് കൂടുതൽ പേർ പുഴയിൽ ഇറങ്ങി പരിശോധന നടത്തിയിരുന്നു. അതേസമയം, ട്രക്കിൽ മരങ്ങൾ കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കണ്ടെത്തി. ലോഹഭാഗം ലോറിയുടേതല്ലെന്നാണ് ട്രക്ക് ഉടമ മനാഫ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.