ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിസ്ബുള്‍ നേതാവ് സായിദ് സലാഹുദ്ധീന്‍ ആണ് ഹന്ദ്‌വാരയിലടക്കം നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്നത്.
ഉറുദുവിലുള്ള പ്രസംഗത്തിലാണ് സലാഹുദ്ധീന്‍ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
റിയാസ് നയ്കൂ എന്ന ഭീകരനെ ഇന്ത്യന്‍ സേന വധിച്ചതിനെ ഷോക്കിംഗ് എന്നാണ് ഹിസ്ബുള്‍ നേതാവ് വിശേഷിപ്പിക്കുന്നത്.


അതേസമയം ജെയ്ഷേ ഇ മുഹമ്മദിനെതിരെ നീങ്ങുന്നതിനോപ്പം തന്നെ ഹിസ്ബുള്‍ മുജാഹിദ്ദീനെതിരെയും ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗം അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞ്കയറ്റത്തിന് തയ്യാറെടുക്കുന്നവിവരം നേരത്തെ തന്നെ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നു.
ഹിസ്ബുളിന്റെ പരിശീലന കേന്ദ്രങ്ങള്‍ അടക്കമുള്ളവ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്,സൈന്യത്തിന് നേര്‍ക്ക്‌ ആക്രമം നടത്തി ശ്രദ്ധ തിരിച്ചുവിട്ട് 
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറുക എന്ന പദ്ധതിയാണ് ഭീകരര്‍ തയ്യാറാക്കിയത്.


Also Read:കാശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികം;ഖാലിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്!


പാകിസ്താന്‍ സേനയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറ്റത്തിന് 
അവസരം ഒരുക്കുന്നതിന് വേണ്ടിയാണ്,എന്തായാലും താഴ്‌വരയില്‍ ഭീകരരെ നേരിടുന്നത് പോലെ തന്നെ അതിര്‍ത്തി കടന്നും ഭീകരരെ 
നേരിടുന്നതിന് സുരക്ഷാ സേന സജ്ജമാണ്,ഹിസ്ബുള്ളിന്റെ പരിശീലന കേന്ദ്രങ്ങള്‍,ഹിസ്ബുള്‍ നേതാക്കളുടെ കൂടിക്കാഴ്ചകള്‍ 
എന്നിവയൊക്കെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.ഏത് നിമിഷം വേണമെങ്കിലും ഭീകരര്‍ക്കെതിരെ ആക്രമണത്തിന് സൈന്യം സജ്ജമാണ്.