ന്യൂഡല്ഹി:പാകിസ്ഥാന് ചാര സംഘടന ഐഎസ്ഐ ജമ്മുകശ്മീരിലെ തീവ്രവാദ സംഘടനകള്ക്കായി സാമ്പത്തികം കണ്ടെത്തുന്നത് മയക്കുമരുന്ന് കടത്തിലൂടെ,
പഞ്ചാബ് കേന്ദ്രമാക്കി വന് മയക്കുമരുന്ന് മാഫിയയെ ആണ് അവര് ഇതിനായി ഉപയോഗിക്കുന്നത്,ഖാലിസ്ഥാന് തീവ്രവാദ ഗ്രൂപ്പുകള്ക്കാണ്
ഐഎസ്ഐ ഇതിന്റെ ചുമതല നല്കിയിരിക്കുന്നത്,ആയുധവും മയക്കുമരുന്നും കടത്തുകയും കശ്മീരിലെ തീവ്രവാദ സംഘടനകളെ സാമ്പത്തികമായി
സഹായിക്കുക എന്നതാണ് ഖാലിസ്ഥാന് ഗ്രൂപ്പുകള്ക്ക് ഐഎസ്ഐ നല്കിയിരിക്കുന്ന നിര്ദേശം.
ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തില് എന്ഐഎ ആണ് അന്വേഷണം നടത്തുന്നത്,ഇന്ത്യയില് ഭീകരവാദ പ്രവര്ത്തനങ്ങള്
നടത്തുന്നതിന് തീവ്രവാദ ഗ്രൂപ്പുകള് മയക്ക്മരുന്ന് കടത്തുന്നതായ വിവരം നേരത്തെ തന്നെ എന്ഐഎ യ്ക്ക് ലഭിച്ചിരുന്നു,
കശ്മീര് താഴ്വരയില് പിടികൂടിയ ഭീകരന് മാരെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരങ്ങള് ഭീകരന്മാരില് നിന്ന് പിടികൂടിയ
രേഖകള് എന്നിവ മയക്കുമരുന്ന് കള്ളക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന സാമ്പത്തികത്തെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ സിര്സയില് നിന്ന് മയക്കുമരുന്ന് കടത്തുകാരനും കൊടും ക്രിമിനലുമായ രഞ്ജിത് സിങ്ങിനെ എന്ഐഎ കസ്റ്റഡിയില്
എടുത്തിരുന്നു.ഇയാളെ എന്ഐഎ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.ഇയാള് ഹിസ്ബുള് മുജാഹുദ്ദീന്റെ പ്രധാനപെട്ട സാമ്പത്തിക
സ്രോതസാണ്.ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസുകള് കണ്ടെത്തുക എന്നതാണ് അന്വേഷണ ഏജന്സികള് നടത്തുന്ന നീക്കം.
ഇന്ത്യന് രഹസ്യാന്വേഷണ വിഭാഗം കൃത്യമായി ഇത് സംബന്ധിച്ച വിവരം ശേഖരിക്കുകയും അത് അന്വേഷണ ഏജന്സികളെ ധരിപ്പിക്കുകയും
ചെയ്തിട്ടുണ്ട്. ഭീകര വാദ സംഘടനകളുടെ ഉന്മൂലനം ലെക്ഷ്യമിടുന്ന ഇന്ത്യന് സുരക്ഷാ സേന ആദ്യം അവരുടെ സാമ്പത്തിക സ്രോതസുകള്
തകര്ക്കുക എന്നതിനാണ് പ്രാധാന്യം നല്കുന്നത്.