ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. ഉറി സെക്ടറിലെ നിയന്ത്രണരേഖയുടെ ഭാഗത്ത് നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമവും കള്ളക്കടത്ത് ശ്രമവുമാണ് സൈന്യം പരാജയപ്പെടുത്തിയത്. പോലീസും രാഷ്‌ട്രീയ റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സേനയുടെ ശ്രദ്ധ തിരിക്കാനായി പ്രദേശത്ത് പലയിടങ്ങളിലായി തീയിട്ടായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ ഈ നീക്കം തടയുകയായിരുന്നു. പരിശീലനം ലഭിച്ച ഇരുന്നൂറോളം ഭീകരർ ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്നും, അവർ മഞ്ഞുകാലത്തിനുമുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പരമാവധി ശ്രമിക്കുമെന്നും സുരക്ഷാ സേനയ്‌ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു.


ഭീകരർ കടത്താൻ ശ്രമിച്ച 2 എകെ 47, റൈഫിളുകൾ, 02 എകെ മാഗസിൻ, 117 റൗണ്ടുകൾ, 2 പിസ്റ്റളുകൾ, 2 പിസ്റ്റൾ മാഗസിനുകൾ, 10 പാക്കറ്റ് കള്ളക്കടത്ത് എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.