സൈനിക ആശുപത്രികൾ സാധാരണക്കാർക്കും; സൈന്യം താൽകാലിക ആശുപത്രികൾ സ്ഥാപിക്കുമെന്നും കരസേന മേധാവി
സൈനിക ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. സൈന്യത്തിലെ മെഡിക്കല്‍ സ്റ്റാഫിനെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി: സൈനിക ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവനെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (PM Modi)നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. സൈന്യത്തിലെ മെഡിക്കല്‍ സ്റ്റാഫിനെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കൊവിഡ് പ്രതിരോധം; വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ച് വിളിക്കാൻ തീരുമാനം
സംസ്ഥാനങ്ങളില്‍ സൈന്യം താൽകാലിക ആശുപത്രികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിലവിലുളള സൈനിക ആശുപത്രികളില്‍ സാധാരണക്കാരെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ നീക്കം നടത്തുന്നത് ആദ്യമാണ്. പൊതുജനങ്ങള്‍ക്കായി സാധ്യമായിടത്തെല്ലാം താൽകാലിക ആശുപത്രികള്‍ തയ്യാറാക്കാന്‍ സൈന്യം തയ്യാറാണ്. സമീപമുളള സൈനിക ആശുപത്രികളില്‍ ചികിത്സ തേടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...