Jammu Kashmir: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു
ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കും ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu Kashmir) പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ നാർ ഖാസ് വനമേഖലയിലാണ് വ്യാഴാഴ്ച ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കും (JCO) ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
പൂഞ്ചിലെ മെന്ധർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ ഒരു ജെസിഒയ്ക്കും ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. "പൂഞ്ച് ജില്ലയിലെ മെന്ധർ സബ് ഡിവിഷനിലെ നാർ ഖാസ് വനത്തിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ, സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പ്പ് നടന്നു. ഒരു ജെസിഒയ്ക്കും ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടൽ തുടരുകയാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു
തിങ്കളാഴ്ച ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മരിച്ച അഞ്ച് സൈനികരിൽ ഒരാൾ മലയാളിയാണ്.
തെരച്ചിൽ നടക്കുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. സുരങ്കോട് സബ്ഡിവിഷനിലെ മുഗൾ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വനങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സുരക്ഷാ സേന സംശയിക്കുന്നുണ്ട്.
ALSO READ: Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു
കനത്ത സുരക്ഷയാണ് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...