Jammu Kashmir | ജമ്മുകശ്മീരിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡറും
ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ശ്രീനഗർ: കശ്മീരിൽ 12 മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ച് സൈന്യം. പുൽവാമയിലെ നെയ്‌റ മേഖലയിലും ബുദ്‌ഗാമിലും നടന്ന ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരവാദ സംഘടനകളിൽ അംഗങ്ങളായവരാണ് മരിച്ചതെന്ന് കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി. ഇത് വലിയ വിജയമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് കശ്മീർ പോലീസ് ഏറ്റുമുട്ടലുകളെ സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനിലെ അഞ്ച് ഭീകരർ നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ പ്രവർത്തകർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. ജെഇഎം കമാൻഡർ ഭീകരൻ സാഹിദ് വാനിയും ഒരു പാകിസ്ഥാൻ ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇത് വലിയ വിജയമാണെന്നും ഐജിപി കശ്മീർ ട്വിറ്ററിൽ കുറിച്ചു. മറ്റൊരു പാകിസ്ഥാൻ ഭീകരനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പുൽവാമയിലെ ഏറ്റുമുട്ടലിൽ ജെഇഎം കമാൻഡർ സാഹിദ് വാനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...