ന്യൂഡൽഹി: വനിതാ മിലിട്ടറി പൊലീസ് സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് (Women military police) അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോ​ഗാർഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം (Online Application). ജൂലൈ 20ന് മുൻപായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വനിതാ കേഡറ്റുകളുടെ 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നതിനായുള്ള അഡ്മിറ്റ് കാർഡ് ഉദ്യോ​ഗാർഥികൾക്ക് ഇ-മെയിൽ വഴി അയയ്ക്കും. അംബാല, ലഖ്നൗ, ജബൽപൂർ, ബെൽ​ഗാം, പൂനെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് Recruitment Rally നടത്തുക. ഉദ്യോ​ഗാർഥികൾക്ക് അവർക്ക് അടുത്തുള്ള കേന്ദ്രങ്ങളായിരിക്കും റാലിക്കായി അനുവദിക്കുക.


ALSO READ: തൊഴിൽ വാർത്തകൾ ഒറ്റ നോട്ടത്തിൽ: സി.ഡിറ്റിൽ കരാർ നിയമനം, വിവിധ കൂടികാഴ്ചകൾ മാറ്റി


റാലിയിൽ യോ​ഗ്യത നേടുന്നവർക്ക് പ്രവേശന പരീക്ഷ (Entrance Exam) ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. എല്ലാ വിഷയത്തിലും കുറഞ്ഞത് 33 മാർക്കെങ്കിലും ഉണ്ടായിരിക്കണം. മൊത്തം 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം. പ്രായപരിധി 17-21ആണ്. 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഈ രണ്ട് തിയതികളും ഉൾപ്പെടെ പരി​ഗണിക്കും.


ALSO READ: Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്


കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരം ഉണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ഭാരം ഉണ്ടായിരിക്കണം. 1.6 കിലോമീറ്റർ ഓട്ടം ​ഗ്രൂപ്പ് ഒന്നിന് ഏഴ് മിനിറ്റ് 30 സെക്കന്റും ​ഗ്രൂപ്പ് രണ്ടിന് എട്ട് മിനിറ്റുമാണ് ഓട്ടം പൂർത്തിയാക്കാനുള്ള സമയപരിധി. ലോങ് ജമ്പിൽ 10 അടി യോ​ഗ്യത നേടണം. ഹൈ ജമ്പിൽ മൂന്ന് അടി യോ​ഗ്യതയും നേടണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 20 ആണ്. വിശദ വിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.