SSLC Plus Two പാസായവർക്ക് Indian Army യിൽ അവസരം, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് തിയതികൾ ഇന്ത്യൻ ആർമി വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിലെ റിക്രൂട്ട്മെന്റ് റാലിയാണ് ആരംഭിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 04:19 PM IST
  • സോൾജിയർ ജെനറൽ ഡ്യൂട്ടി - പത്താം ക്ലാസാണ് മിനിമം യോഗ്യത.
  • സോൾജിയർ ടെക്നിക്കൽ - പത്തും പ്ലസ് ടുവുമാണ് യോ​ഗ്യത
  • സോൾജിയർ ട്രേഡ്സ്മാൻ പത്ത് പാസ് - പത്ത് ക്ലാസാണ് യോ​ഗ്യത
  • സോൾജിയർ ട്രേഡ്സമാൻ 8 പാസ് - എട്ടാം ക്ലാസ് പാസാവണം
SSLC Plus Two പാസായവർക്ക് Indian Army യിൽ അവസരം, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Indian Army Recruitment Rally 2021: Indian Army യിൽ പ്രവേശിക്കാൻ താൽപര്യമുണ്ടോ? ഈ വർഷത്തെ ആർമി റിക്രൂട്ട്മെന്റ് റാലി ഇതാ ആരംഭിക്കാൻ പോകുന്നു. അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് റാലി ഉടൻ ഇന്ത്യൻ ആർമി അറിയിക്കുന്നതാണ്. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലിഭിക്കുന്നതാണ്. (joinindianarmy.nic.in).

അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് തിയതികൾ ഇന്ത്യൻ ആർമി വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിലെ റിക്രൂട്ട്മെന്റ് റാലിയാണ് ആരംഭിച്ചിരിക്കുന്നത്.

ALSO READ : BHEL Recruitment 2021: ബിഎച്ച്ഇഎൽ 40 ട്രെയ്നികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 26

ആർമിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒഴിവുകളും , യോ​ഗ്യതകളും

1. സോൾജിയർ ജെനറൽ ഡ്യൂട്ടി - പത്താം ക്ലാസാണ് മിനിമം യോഗ്യത. പത്താം ക്ലാസിൽ 45% ശതമാനം മാർക്ക് നേടി വിജയിക്കണം. കൂടാതെ എല്ലാ വിഷയങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 33% മാർക്കും വേണം.

2. സോൾജിയർ ടെക്നിക്കൽ - പത്തും പ്ലസ് ടുവുമാണ് യോ​ഗ്യത, പ്ലസ് ടുവിൽ സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രീ, കണക്ക്, ഇം​ഗ്ലീഷ് എന്നീ വിഷയങ്ങൾക്കല്ലാമായി ഏറ്റവും കുറഞ്ഞത് 50% മാർക്കെങ്കിലും നേടിയിരിക്കണം. അല്ലാതെ ഓരോ വിഷങ്ങൾക്കും കുറഞ്ഞത് 40%​ മാർക്കും വേണം.

ALSO READ : SAIL recruitment : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം 58000 രൂപ വരെ

3. സോൾജിയർ നഴ്സിങ് അസിസ്റ്റന്റ് നഴ്സിങ് അസിസ്റ്റന്റ് വെറ്റിനറി - പത്തും പ്ലസ് ടുവുമാണ് യോ​ഗ്യത, പ്ലസ് ടുവിൽ സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രീ, കണക്ക്, ഇം​ഗ്ലീഷ് എന്നീ വിഷയങ്ങൾക്കല്ലാമായി ഏറ്റവും കുറഞ്ഞത് 50% മാർക്കെങ്കിലും നേടിയിരിക്കണം. അല്ലാതെ ഓരോ വിഷങ്ങൾക്കും കുറഞ്ഞത് 40%​ മാർക്കും വേണം.

4. സോൾജിയർ ക്ലെർക്ക് സ്റ്റോർകീപ്പർ ടെക്നിക്കൽ - പത്തും പ്ലസ് ടുവും യോ​ഗ്യത. ആർട്സ് , കൊമേഴ്സ്  സയൻസ് വിദ്യാർഥികൾക്കാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കു. ഈ വിഷയങ്ങളിൽ 60% ശതമാനം മാർക്ക് വേണം. കൂടാതെ ഓരോ വിഷയങ്ങൾക്കും ഏറ്റവും കുറ‍ഞ്ഞത് 50% ശതമാനം വീതം മാർക്ക് വേണം.

5. സോൾജിയർ ട്രേഡ്സ്മാൻ പത്ത് പാസ് - പത്ത് ക്ലാസാണ് യോ​ഗ്യത

6. സോൾജിയർ ട്രേഡ്സമാൻ 8 പാസ് - എട്ടാം ക്ലാസ് പാസാവണം

ALSO READ : Military Direct: സൈനീകശക്തിയിലെ വമ്പനാര്? ലോകത്ത് ഇന്ത്യയുടെ സൈനീക ശേഷി എത്രയാണ് ?

സോൾജിയർ ജനറൽ ഡ്യൂട്ടിക്ക് ഏറ്റവും കുറഞ്ഞ പ്രായം 17.5 വയസാണ്, 21 വയസുകാർക്ക് വരെ അപേക്ഷിക്കാം. അതായത് 2000 ഓക്ടോബർ 1 ശേഷമോ 2004 ഏപ്രിൽ ഒന്നിന് മുമ്പോ ജനിച്ചവരായിരിക്കണം.

ബാക്കിയുള്ളവയ്ക്ക് അപേക്ഷിക്കുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം 17.5 വയസാണ് 23 വയസുകാർക്ക് വരെ അപേക്ഷിക്കാം. അതായത് 1998 ഓക്ടോബർ 1 ശേഷമോ 2004 ഏപ്രിൽ ഒന്നിന് മുമ്പോ ജനിച്ചവരായിരിക്കണം.

കൂടുതൽ വിരങ്ങൾ ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindianarmy.nic.in നിന്ന് ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News