Abrogation Of Article 370:  ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.  16 ദിവസമാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ പരിഗണിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം  


20 ലധികം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 16 ദിവസത്തെ വാദം കേട്ട ശേഷം തീരുമാനം മാറ്റിവെച്ചു. 16 ദിവസത്തെ മാരത്തൺ ഹിയറിംഗാണ് ആര്‍ട്ടിക്കിള്‍ 370 യുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത്.  കൂടാതെ, ഹർജിക്കാർക്കോ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന ഏതെങ്കിലും അഭിഭാഷകര്‍ക്കോ  എന്തെങ്കിലും വിവരങ്ങള്‍ രേഖാമൂലം സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അത് സമർപ്പിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ, ഈ രേഖകള്‍ രണ്ട് പേജിൽ കവിയരുത് എന്നും കോടതി നിര്‍ദ്ദേശിച്ചു. 


Also Read:  Changing India To Bharat: ഇന്ത്യ എന്ന വാക്ക് അപമാനം, രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റണം, ആവശ്യവുമായി ബിജെപി നേതാവ്


കഴിഞ്ഞ 16 ദിവസമായി നടന്ന വാദത്തിനിടെ, കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവരാണ് ഹാജരായത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി. 


2019 ആഗസ്റ്റ്‌ 5 ല്‍ നടന്ന ആര്‍ട്ടിക്കിള്‍ 370  റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിന്‍റെ ഭരണഘടനാ സാധുത, മുൻ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിന്‍റെ സാധുത, ജമ്മുവിൽ ഗവർണർ ഭരണം ഏർപ്പെടുത്തുന്നതിനുള്ള വെല്ലുവിളികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അഭിഭാഷകർ സുപ്രീം കോടതിയില്‍ വാദിച്ചു.  
 
ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട്  ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി വാദത്തിനിടെ ഉന്നയിച്ചത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന്, ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം അറിയിയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.  


ജമ്മു കാശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. 


ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ് 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 20ലധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.