Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം

Bypolls 2023:  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ്‌ ടെസ്റ്റ്‌ ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 11:52 AM IST
  • INDIA പ്രതിപക്ഷ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ ഉപ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. കാരണം പ്രതിപക്ഷ ഐഖ്യം എത്രത്തോളം സാധ്യമാകും എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിയ്ക്കും.
Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം

Bypolls 2023: ഇന്ന്  രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ ഉപ തിരഞ്ഞെടുപ്പ് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമാണ്. 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയുടെ നേതൃത്വത്തിലുള്ള NDA നേരിടാന്‍ പ്രതിപക്ഷ സഖ്യം രൂപീകൃതമായിട്ടുണ്ട്. രാജ്യത്തെ പ്രമുഖ പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഈ മുന്നണിയില്‍ അണി ചേര്‍ന്നിരിയ്ക്കുകയാണ്.  INDIA എന്ന് നാമകരണം ചെയ്തിരിയ്ക്കുന്ന ഈ മുന്നണി രൂപീകൃതമായ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇന്ന്, സെപ്റ്റംബര്‍ 5 ന് നടക്കുന്നത്.  

Also Read:   NIA Raid in UP: ഉത്തര്‍ പ്രദേശില്‍ എൻഐഎയുടെ വൻ നടപടി, വാരാണസിയടക്കം നിരവധി ജില്ലകളില്‍ റെയ്ഡ് 

INDIA പ്രതിപക്ഷ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ ഉപ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. കാരണം പ്രതിപക്ഷ ഐഖ്യം എത്രത്തോളം സാധ്യമാകും എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിയ്ക്കും. അതായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ്‌ ടെസ്റ്റ്‌ ആണ് ഈ ഉപ തിരഞ്ഞെടുപ്പ്.

Also Read:  G20 Summit and PM Modi: മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറ്റം, പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് പൊതിഞ്ഞ് ബ്രിട്ടീഷ് പത്രം  
 
6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. ഇതില്‍ 5 മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എൽ.എമാരുടെ മരണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ധൂപ്ഗുരി, പുതുപ്പള്ളി, ബാഗേശ്വർ, ദുമ്രി, ബോക്സാനഗർ എന്നീ മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍  ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍, ഘോസി, ധൻപൂർ എന്നീ മണ്ഡലങ്ങളിലെ എം.എൽ.എമാർ തങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്ക്കുകയായിരുന്നു. 

 
ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ-ഉത്തർപ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, കേരളത്തിലെ പുതുപ്പള്ളി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശിലെ ഘോസി ഏറെ നിര്‍ണ്ണായകമാണ്. കാരണം, 
സമാജ്‌വാദി പാർട്ടി (SP) എം‌എൽ‌എയായ ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് ഉത്തർ പ്രദേശിലെ ഘോസിയിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രാജിവച്ചതിന് പിന്നാലെ ചൗഹാൻ ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എസ്.പിയുടെ സുധാകർ സിംഗിനെതിരെ ബിജെപി ചൗഹാനെയാണ് മത്സരിപ്പിക്കുന്നത്. ഈ മണ്ഡലം ബിജെപിയ്ക്കും സമാജ്‌വാദി പാർട്ടിയ്ക്കും അതിനാല്‍ ഏറെ നിര്‍ണ്ണായകമായി മാറിയിരിയ്ക്കുകയാണ്.  

സുധാകർ സിംഗ് 2012 മുതൽ 2017 വരെ ഘോസിയിൽ എംഎൽഎ ആയിരുന്നെങ്കിലും അതിനുശേഷം നടന്ന  നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഈ ഉപ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടിയേ കോണ്‍ഗ്രസ്‌ പിന്തുണയ്ക്കുന്നു. ഘോസി ഉപ തിരഞ്ഞെടുപ്പ് എസ്പിക്കും ബിജെപിക്കും നിർണായകമാണ്. കാരണം പ്രതിപക്ഷ സഖ്യമായ INDIA രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ മുഖാമുഖമാണിത്.

ത്രിപുരയിലെ ധൻപൂര്‍ എംഎല്‍എയായിരുന്ന  ബിജെപിയുടെ പ്രതിമ ഭൂമിക് തനട്ട് ലോക്‌സഭാ സീറ്റ് നിലനിർത്താൻ എംഎല്‍എസ്ഥാനം രാജിവച്ചിരുന്നു. ധൻപൂരിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്‌സിസ്റ്റ് (സിപിഐ-എം) സ്ഥാനാർത്ഥി കൗശിക് ചന്ദയ്‌ക്കെതിരെ ഭൂമികിന്‍റെ സഹോദരൻ ബിന്ദു ദേബ്‌നാഥിനെയാണ് ബിജെപി ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

സിപിഐ എം എംഎൽഎ സാംസുൽ ഹഖിന്‍റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ത്രിപുരയിലെ ബോക്സാനഗർ സീറ്റിൽ സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കും. 

അതേസമയം, ഉത്തരാഖണ്ഡിലെ ബാഗേശ്വർ സീറ്റിൽ എസ്പിയും കോൺഗ്രസും ബിജെപിയും തമ്മില്‍ ത്രികോണ മത്സരമാണ്‌ നടക്കുന്നത്. ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്‍റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

കോൺഗ്രസിലെ ബസന്ത് കുമാറിനും എസ്പിയുടെ ഭഗവതി പ്രസാദിനുമെതിരെ ചന്ദൻ റാം ദാസിന്‍റെ  ഭാര്യ പാർവതിയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. 

കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉമ്മൻചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.  കോണ്‍ഗ്രസ്‌, ഇടതുപക്ഷം, ബിജെപി മുന്നണികളുടെ ത്രികോണ മത്സരമാണ്‌ ഈ മണ്ഡലത്തില്‍ നടക്കുന്നത്. ഭരണകക്ഷിയായ സിപിഐഎം ജെയ്ക് സി തോമസിനെ  ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നു.

ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ ജഗർനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ് ജാർഖണ്ഡ് ദുമ്രിയിലെ സീറ്റ് ഒഴിഞ്ഞത്. എൻഡിഎയുടെ യശോദാ ദേവി, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അബ്ദുൾ റിസ്‌വി എന്നിവർക്കെതിരെ ഇന്ത്യ ബ്ലോക്കിനെ പ്രതിനിധീകരിച്ച് മഹ്തോയുടെ ഭാര്യ ബേബി ദേവിയെയാണ് പാർട്ടി മത്സരിപ്പിക്കുന്നത്.

 ബിജെപിയുടെ ബിഷ്ണു പാദ റേയുടെ മരണത്തെ തുടർന്നാണ് പശ്ചിമ ബംഗാളിലെ ധുപ്ഗുരി നിയമസഭാ സീറ്റ് ഒഴിവുവന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർമ്മൽ ചന്ദ്ര റോയ്, സിപിഐഎം സ്ഥാനാർത്ഥി ഈശ്വർ ചന്ദ്ര റോയ് എന്നിവർക്കെതിരെയാണ് ബിജെപി തപസി റോയിയെ മത്സരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News