മുംബൈ: ജമ്മു-കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആർട്ടിക്കിൾ 370 ഒരു ക്യാൻസറായിരുന്നു, ഇപ്പോള്‍ അതിന് ചികിത്സ കണ്ടെത്തിയതിൽ സന്തോഷമുണ്ട്, അനുപം ഖേർ പറഞ്ഞു.


"ജമ്മു-കശ്മീരിനെ ദോഷകരമായി ബാധിച്ചിരുന്ന ഒരു കാൻസറായിരുന്നു ആർട്ടിക്കിൾ 370. എനിക്ക് സന്തോഷമുണ്ട്, ഒടുവിൽ ഞങ്ങൾ അതിന് ഒരു ചികിത്സ കണ്ടെത്തി, ഇനി നമുക്ക് ജമ്മു-കശ്മീരിന്‍റെ  വികസനത്തിലേക്കും സമാധാനത്തിലേക്കും നീങ്ങാ൦", അദ്ദേഹം പറഞ്ഞു.


അതുല്യ ഭാരതത്തിന്‍റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിവസമാവും ഇതെന്ന് അദ്ദേഹം പറഞ്ഞു. 


കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 


തിങ്കളാഴ്ചയാണ് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ ആർട്ടിക്കിൾ 370 നീക്കിയതായും ജമ്മു കശ്മീരിനെ വിഭജിച്ച് 2 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചതായും പ്രസ്താവിച്ചത്.


ബിജെപി അനുഭാവിയും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്യുന്ന അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റ്‌ ആണ്.