ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലിക്ക് കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ഇന്ന് ന​ട​ക്കും. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) ലാ​ണു ശ​സ്ത്ര​ക്രി​യ. മ​ന്ത്രി നടക്കുക. ഇന്നലെയാണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കി​ഡ്നി​ദാ​ന​ത്തി​നു​ള്ള നിയമ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


65 കാരനായ ജ​യ്റ്റ്ലി അസുഖം മൂലം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫീ​സി​ൽ എത്തിയിരുന്നില്ല. പ്രധാനപ്പെട്ട ഫയലുകള്‍ വീട്ടിലിരുന്നാണ് കൈകാര്യം ചെയ്തിരുന്നത്. രാജ്യസഭയിലേയ്ക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനും സാധിച്ചില്ല. കൂടാതെ പത്താമത് ഇന്ത്യാ-യുകെ എക്കണോമിക് ആന്റ് ഫിനാൻഷ്യൽ ഡയലോഗിലും അദ്ദേഹം പങ്കെടുക്കില്ല. സന്ദർശനം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.
 
ഇതിനു മുന്‍പ് അദ്ദേഹത്തിന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും ദു​ർ​മേ​ദ​സ് കു​റ​യ്ക്കാ​നു​ള്ള ബേ​രി​യാ​ടി​ക് സ​ർ​ജ​റി​യും ന​ട​ത്തി​യി​ട്ടു​ണ്ട്. 


അ​പ്പോ​ളോ ഹോ​സ്പി​റ്റ​ലി​ലെ നെ​ഫ്രോ​ള​ജി​സ്റ്റും കു​ടും​ബ സു​ഹൃ​ത്തു​മാ​യ ഡോ. ​സ​ന്ദീ​പ് ഗു​ലേ​റി​യ​യാ​ണ് ശസ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ക.