Arvind Kejriwal: അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം, എഎപി ആസ്ഥാനത്ത് ആഘോഷം
Arvind Kejriwal Gets Bail: അരവിന്ദ് കെജ്രിവാളിന് അടുത്ത നാല് ഘട്ടത്തിലും പ്രചരണത്തിന് ഇറങ്ങാൻ സാധിക്കും. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഔദ്യോഗിക ചുമലകൾ വഹിക്കാൻ അനുമതിയില്ല.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ ഒന്ന് വരെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കീഴടങ്ങണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ അരവിന്ദ് കെജ്രിവാളിന് അടുത്ത നാല് ഘട്ടത്തിലും പ്രചരണത്തിന് ഇറങ്ങാൻ സാധിക്കും. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഔദ്യോഗിക ചുമലകൾ വഹിക്കാൻ അനുമതിയില്ല. അമ്പത് ദിവസത്തിന് ശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. 21 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വോട്ടെടുപ്പ് വരെ മതിയാകുമെന്നാണ് കോടതി നിരീക്ഷിച്ചത്. സുപ്രീംകോടതി ജഡ്ജി സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.