Mumbai : മുംബൈയിൽ ആഢംബര കപ്പിലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ വീട്ടിൽ എൻസിബി ഉദ്യോഗസ്ഥരെത്തി. ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ മകനെ ജയിലെത്തിയ കണ്ടതിനെ ശേഷം മടങ്ങവെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാറൂഖിന്റെ മന്നത്ത് വീട്ടിലെത്തിയത്. കേസിനാസ്പദമായി ചില പേപ്പർ ജോലിക്കാണ് ബോളിവുഡ് നടന്റെ ഭവനത്തിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ ഉദ്യോസ്ഥരെത്തിയത്


COMMERCIAL BREAK
SCROLL TO CONTINUE READING


ALSO READ : Aryan Khan Drug Case: താരപുത്രന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബർ 26 ന് പരിഗണിക്കും


അതോടൊപ്പം കേസു ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡ്യെയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തുന്നു എന്ന് റിപ്പോടർട്ടുകൾ പുറത്ത് വരുന്നുണ്ട്. ബാന്ദ്രായിലെ നടിയുടെ വീട്ടിലാണ് NCB ഉദ്യോഗസ്ഥരെത്തിയത്. എൻസിബി നടിയുടെ ഫോൺ, ലാപ്ടോപ്പ്, മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടിയോട് ചോദ്യം ചെയ്യാൻ എൻസിബി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശം നൽകിട്ടുണ്ട്.



ALSO READ : Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി


ഇന്ന് രാവിലെയാണ് എസ്ആർകെ മകൻ ആര്യൻ ഖാനെ റിമാൻഡിൽ കഴിയുന്ന ആർതുർ റോഡ് ജയിലിൽ എത്തി സന്ദർശിച്ചിരുന്നു.കേസിൽ ഇന്നലെ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സ്പെഷ്യൽ NDPS കോടതി തള്ളിയിരുന്നു. കൂടാതെ ജാമ്യത്തിനായി താരപുത്രൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി ജാമ്യാപേക്ഷ ഓക്ടോബർ 26ന് പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.