Mumbai: മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ  ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്‌.  കേസില്‍  പിടിയിലായ  രണ്ട് പ്രതികൾക്ക് സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടിയിലായ 20 പേരില്‍ മനീഷ് രാജഗരിയയ്ക്കും അവിൻ സാഹുവിനുമാണ്  കോടതി ജാമ്യം  ലഭിച്ചത്.  പ്രത്യേക NDPSകോടതി നിബന്ധനകളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 


കേസില്‍  2.4 ഗ്രാം കഞ്ചാവുമായാണ്  11-ാം നമ്പർ പ്രതി മനീഷ്  രാജഗരിയ അറസ്റ്റിലായത്.  50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചതെന്ന് മനീഷിന്‍റെ അഭിഭാഷകൻ അജയ് ദുബെ പറഞ്ഞു. 


Also Read: Aryan Khan Drug Case: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും


അതേസമയം, കേസില്‍ ഒന്നാം പ്രതി  ആര്യൻ ഖാന്‍റെ  (Aryan Khan) ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും.  ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
  
മയക്കുമരുന്ന്  ഇടപാടുമായി ബന്ധപ്പെട്ട്  പിടിയിലായ ആര്യന്‍ ഖാനും  സുഹൃത്തുക്കള്‍ക്കും   ഒക്‌ടോബർ 20 ന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന്  എൻഡിപിഎസ് കോടതിയും ജാമ്യം നിരസിച്ചതോടെയാണ്‌ ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.


Also Read: Aryan Khan Drug Case: ആര്യൻ ഖാനുവേണ്ടി മുന്‍ AG മുകുള്‍ രോത്തഗി ബോംബെ ഹൈക്കോടതിയില്‍ ഹാജരാകും


മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനുവേണ്ടി ഹാജരായത്  ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി  (Mukul Rohatgi) ആണ്.   ചൊവ്വാഴ്ച  ബോംബെ ഹൈക്കോടതിയിൽ  അദ്ദേഹം നേരിട്ട് ഹാജരായി  


ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി, ആര്യൻ ഖാനെ പ്രത്യേക അതിഥിയായി കപ്പലിലേക്ക് ക്ഷണിച്ചുവെന്ന്കോടതിയെ അറിയിച്ചത്.  


"വിശിഷ്‌ട അതിഥിയായാണ് ആര്യനെ ക്രൂയിസിലേക്ക് ക്ഷണിച്ചത്. ഒരു സംഘാടകനെപ്പോലെയുള്ള പ്രതീക് ഗബ എന്ന വ്യക്തിയാണ്  ആര്യനെയും  അർബാസ്  മര്‍ച്ചന്‍റിനേയും  ക്ഷണിച്ചത്.   രണ്ടുപേരെയും ക്ഷണിച്ചത് ഒരേ വ്യക്തിയാണ്. ഇരുവരും ഒരുമിച്ച്   ക്രൂയിസില എത്തി", മുകുൾ രോത്തഗി  കോടതിയില്‍ പറഞ്ഞു.


Also Read: Aryan Khan Drug Case: ആര്യൻ ഖാനെ rehabilitation സെന്‍ററിലയയ്ക്കണം, ഷാരൂഖ്‌ ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം


മുന്‍കൂട്ടി ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് NCB ക്രൂയിസില എത്തിയത് എന്ന്  മുകുൾ രോത്തഗി ചൂണ്ടിക്കാട്ടി. തിരച്ചിൽ നടത്തിയപ്പോൾ ആര്യൻ ഖാനിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. കൂടാതെ,  ആര്യന്‍  മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിന്‍റെ  ഒരു ഘട്ടത്തിലും വൈദ്യപരിശോധന നടത്തിയിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.


അർബാസ് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസ് കണ്ടെടുത്തതിനെ കുറിച്ച് സംസാരിച്ച രോത്തഗി, അർബാസിനൊപ്പം അവിടെ എത്തിയതല്ലാതെ അയാളുമായി  ആര്യന് ബന്ധമില്ലെന്നും   ആര്യനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും കഴിച്ചതിന് തെളിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു.


ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും.  ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നത് അഭിഭാഷകരുടെ വലിയ ടീമാണ്.  മുകുള്‍ രോത്തഗിയുടെ ടീമിനൊപ്പം    മുതിർന്ന അഭിഭാഷകൻ അമിത് ദേശായി,  സതീഷ് മാൻഷിൻഡെ, ആനന്ദിനി ഫെർണാണ്ടസ്, അഡ്വക്കേറ്റ് റുസ്തം മുല്ല, ദേശായി ദേശായി കാരിംജി, മുല്ല എന്നിവരും ടീമിലുണ്ട്. 


മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 2 നാണ്   ആര്യന്‍ ഖാന്‍  NCB കസ്റ്റഡിയിലായത്.  ആര്യന്‍ ഇപ്പോള്‍  ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുംബൈയിലെ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ് ആര്യന്‍  ഇപ്പോള്‍.  


ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും  സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്  NCB ഇതിനോടകം  കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.   


ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.