New Delhi: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാനെ Rehabilitation Centre - ല്‍ അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.
NCBയുടെ നിലവിലുള്ള അന്വേഷണത്തെ അഭിമുഖീകരിക്കുന്നതിന് പകരം ആര്യൻ ഖാനെ മാറ്റിയെടുക്കാനാണ് ഷാരൂഖ് ഖാൻ ശ്രമിക്കേണ്ടതെന്നും കേന്ദ്രമന്ത്രി അതാവലെ (Ramdas Athawale) പറഞ്ഞു.
ആര്യൻ ഖാനെ (Aryan Khan) 1-2 മാസത്തേക്ക് ഒരു Rehabilitation Centre -ൽ പ്രവേശിപ്പിക്കണം. ഇത് ആര്യനെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കും. ആര്യൻ ഖാന്‍റെ മയക്കുമരുന്ന് ആസക്തിയിൽ നിന്ന് മോചനം നേടാൻ ഇത് സഹായിക്കും, ആര്യൻ ഖാനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റണമെന്നാണ് ഷാരൂഖ് ഖാനോടുള്ള തന്‍റെ അഭ്യർത്ഥന, അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 2 ന് NCB കസ്റ്റഡിയിലായ ആര്യന്‍ ഖാന്‍ ഇപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുംബൈയിലെ ആർതർ റോഡ് ജയിലില്‍ കഴിയുന്ന താരപുത്രന്‍റെ ജാമ്യ ഹര്‍ജി ഒക്ടോബര്‍ 26 ന് ബോംബൈ ഹൈക്കോടതി പരിഗണിക്കും.
ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ് NCB മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
Also Read: "Corona Go": തന്‍റെ മുദ്രാവാക്യം ലോകം ഏറ്റെടുത്തു, മന്ത്രി അത്താവാലെ
എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്. യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.
ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരാവുന്നത് പ്രമുഖ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ ആണ്. ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് NCB ഇതിനോടകം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...