മുംബൈ: മയക്കുമരുന്ന് കേസിൽ (Drug Case) ആര്യൻ ഖാന്‍റെയും (Aryan Khan) കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ (Bail Application) കോടതി ഇന്ന് പരി​ഗണിക്കും. മുംബൈയിലെ കോടതിയാണ് (court) ജാമ്യഹർജി പരി​ഗണിക്കുക. കോവിഡ് (Covid) പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി (NCB) ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റിയേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് അടക്കം 8 പേരെ 14 ദിവസത്തേക്ക് കൂടി  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുംബൈ കോടതിയാണ് കേസ് പരിഗണിച്ചത്. അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന ആവശ്യം തളളിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 


Also Read: Breaking..!! Aryan Khan Drug Case: ആര്യൻ ഖാനടക്കം 8 പേരുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി തുടരും  


മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്  ഇപ്പോഴും റെയ്ഡ് തുടരുകയാണ് എന്നും ചോദ്യം ചെയ്യല്‍ തുടരുമെന്നും NCB ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് പ്രതികൾക്ക് ജാമ്യം നിഷേധിക്കാനുള്ള കാരണമായി NCB ചൂണ്ടിക്കാട്ടുന്നത്. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.


Also Read: Aryan Khan Drug Case : ആര്യൻ ഖാനെ കോടതി 3 ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു, താരപുത്രന്റെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് ലഭിച്ചിട്ടില്ലയെന്ന് NCB


ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ  (Shah Rukh Khan) മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ് NCB ഇതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. NCB ശനിയാഴ്ച രാത്രി ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽ നിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.


Also Read: Aryan Khan Drugs Case : ആര്യൻ ഖാൻ അഴിക്കുള്ളിലേക്ക്, താര പുത്രന്റെയും ഉറ്റ സുഹൃത്തിന്റെയും അറസ്റ്റ് NCB രേഖപ്പെടുത്തി 


എന്നാൽ ആര്യന്‍ ഖാന്‍റെ (Aryan Khan) പക്കല്‍നിന്ന് മയക്ക് മരുന്നുകൾ ലഭിച്ചിട്ടില്ല എന്നാണ് NCB കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കേസിൽ മറ്റ് പ്രതികളായ അർബാസ് സേത് മർച്ചന്‍റിന്‍റെ പക്കൽ നിന്നും  5 ഗ്രാം ചരസും നടി മുൻമുൻ ധമേച്ചയിൽ നിന്ന് 6 ഗ്രാം ചരസുമാണ് കണ്ടെത്തിയതെന്നുമാണ്  NCB കോടതിയെ അറിയിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.