ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി എംപി. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വിവാദം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഒരുപക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ല. തന്റെ വാക്കുകൾ അയാളപ്പെടുത്തി വച്ചോളൂ- ഒവൈസി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.



ഹിജാബ് ധരിച്ച പെൺകുട്ടികൾ കേളേജിൽ പോകും. ജില്ലാ കളക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകുമെന്നും ഒവൈസി പറഞ്ഞു. നമ്മുടെ പെൺമക്കൾക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ രക്ഷിതാക്കൾ അതിന് പിന്തുണ നൽകും. ആർക്കാണ് അവരെ തടയാൻ കഴിയുകയെന്ന് നമുക്ക് നോക്കാമെന്നും ഒവൈസി വീഡിയോ സന്ദേശത്തിൽ പറയുന്നു. കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങളിലേക്ക് നയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.