ആസാറാമിന്റെ വിധി ഇന്ന്; ജോധ്പൂരില്‍ സുരക്ഷ ശക്ത൦
ആസാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ ഇന്ന് വിധി. എസ് സി/എസ് ടി പ്രത്യേക കോടതിയാണ് വിധി പറയുക. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക.
ജോധ്പുർ: ആസാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ ഇന്ന് വിധി. എസ് സി/എസ് ടി പ്രത്യേക കോടതിയാണ് വിധി പറയുക. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക.
ദേര സച്ച സംഭവം മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ സംബന്ധിച്ച് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കി. ആസാറാമിന് വന്‍ വൻ അനുയായികളുള്ള സംസ്ഥാനങ്ങളാണ് ഇവ.
ആശ്രമങ്ങളെന്ന പേരിൽ രാജ്യത്ത് 400 കേന്ദ്രങ്ങൾ ആസാറാമിനുണ്ട്.
രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആസാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പൂർ ജയിലില്‍ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്റെ പേരിലുള്ളത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്കി. ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന് നാരായണന് സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.
കേസിൽ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേർക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാൻ അനുയായികൾ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാർത്തയുണ്ടായിരുന്നു.
പോക്സോ കേസിൽ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതൽ ജയിൽ കഴിയുകയാണ്. ശിക്ഷിക്കപ്പെട്ടാൽ പരമാവധി 10 വർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിനു സമീപം സിസിടിവി കാമറയും സ്ഥാപിച്ചു. രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.