ന്യൂഡൽഹി: CDS Bipin Rawat: അന്തരിച്ച സംയുക്ത സൈനിക മേധാവി (CDS) ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഉച്ചയോടെ നിമഞ്ജനം ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത്.  ചടങ്ങിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുക്കും.  ഇന്നലെ വൈകുന്നേരം ബ്രാർ സ്‌ക്വയറിലായിരുന്നു സൈനിക മേധാവിയുടെയും (CDS Bipin Rawat) പത്നിയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. 


Also Read: Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ


ബിപിൻ റാവത്തിന്റെയും പത്നിയുടെയും ഭൗതിക ശരീരങ്ങൾ ഒരേ ചിതയിലായിരുന്നു എരിഞ്ഞടങ്ങിയത്. ചിതയ്ക്ക് മക്കളായ കൃതികയും തരുണിയും ചേർന്ന് തീ കൊളുത്തി.


17 ഗൺ സല്യൂട്ട് നൽകിയ സൈന്യം സർവ സൈനിക ബഹുമതികളോടെയാണ് ബിപിൻ റാവത്തിന് യാത്രയയപ്പ് നൽകിയത്. എണ്ണൂറോളം സൈനികർ സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകുകയും ചെയ്തു.  കൂടാതെ ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. 


Also Read: General Bipin Rawat | സൈനിക ബഹുമതികളോടെ വിട നൽകി രാജ്യം; ജനറൽ ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം


ധീരസൈനികന് യാത്രാമൊഴി നൽകാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പടെ ആയിരങ്ങളെത്തിയിരുന്നു. നിരവധി മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ബിപിൻ റാവത്തിന്റെ വസതിയിൽ നടന്ന പൊതുദർശനത്തിലും പങ്കെടുത്തിരുന്നു. 


ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് എൻവി രമണ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.