Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ

ഇലയിൽ ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം വരച്ചാണ് ശശി അദ്കർ എന്ന കലാകാരൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 09:45 PM IST
  • കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഷെയർ ചെയ്ത വീഡിയോയ്ക്ക് 26.90 ലധികം ലൈക്കുകളും 3,300-ലധികം റീട്വീറ്റുകളും ലഭിച്ചു.
  • ഇലയിൽ ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം വരച്ചാണ് ശശി അദ്കർ എന്ന കലാകാരൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.
  • കഴിഞ്ഞ ദിവസം ശശി അദ്കർ തന്റെ സൃഷ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിനു ശേഷം ഇത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ

ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഒന്നായിരുന്നു CDS ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിൽ ഹെലികോപ്റ്റർ അപകടം. രാജ്യം മുഴുവൻ ഇവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു. സമൂഹ മാധ്യമങ്ങലിലടക്കം വിവിധ തരത്തിലാണ് ബിപിൻ റാവത്തിനും മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നത്. 

 

അത്തരത്തിൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഒരു കലാകരന്റെ വീഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, നടൻ അനുപം ഖേർ, ഐപിഎസ് ഓഫീസർ എച്ച്ജിഎസ് ധലിവാൾ എന്നിവർ പങ്കുവച്ചിട്ടുണ്ട്. ഇലയിൽ ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം വരച്ചാണ് ശശി അദ്കർ എന്ന കലാകാരൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്. കഴിഞ്ഞ ദിവസം ശശി അദ്കർ തന്റെ സൃഷ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, അതിനുശേഷം ഇത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Also Read: General Bipin Rawat | സൈനിക ബഹുമതികളോടെ വിട നൽകി രാജ്യം; ജനറൽ ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഷെയർ ചെയ്ത വീഡിയോയ്ക്ക് 26.90 ലധികം ലൈക്കുകളും 3,300-ലധികം റീട്വീറ്റുകളും ലഭിച്ചു.

രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ബ്രാർ സ്ക്വയറിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ ബ്രാർ സ്ക്വയറിൽ നടന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. മക്കളായ കൃതികയും, തരിണിയും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവർ ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും അന്തിമോപചാരം അർപ്പിച്ചു.

Also Read: General Bipin Rawat's funeral: അമിത് ഷാ മുതല്‍ രാഹുൽ ഗാന്ധി വരെ, ഇന്ത്യയുടെ ആദ്യ CDS ബിപിന്‍ റാവത്തിന് അന്തിമോപചാരം അർപ്പിച്ച് രാജ്യം - ചിത്രങ്ങള്‍ കാണാം

17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെയാണ് മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വിട നൽകിയത്. 800 സൈനികോദ്യോഗസ്ഥർ അണിനിരന്ന അവസാനച്ചടങ്ങുകൾക്കൊടുവിൽ 4.45-നായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്. 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ മുദ്രാവാക്യങ്ങളോടെ വൻ ജനക്കൂട്ടവും ചടങ്ങിന് സാക്ഷികളായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News