Gyanvapi ASI Survey: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേയ്ക്ക്  അനുവാദം നല്‍കിയ അലഹബാദ്  ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്തുള്ള മുസ്ലിം പക്ഷ ഹര്‍ജി സുപ്രീം കോടതി തള്ളി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gyanvapi ASI Survey: എഎസ്‌ഐ സംഘം ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ ശാസ്ത്രീയ സർവേ ആരംഭിച്ചു
 
ഗ്യാന്‍വാപി മസ്ജിദ്  സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (ASI) അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇത് ഹിന്ദു പക്ഷത്തിന് വലിയ ആശ്വാസമാണ് നല്‍കിയിരിയ്ക്കുന്നത്. ഹര്‍ജി പരിഗണിച്ച  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് സർവേയ്ക്കിടെ സമുച്ചയത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ വരുന്ന തരത്തിലുള്ള  പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് എഎസ്‌ഐയോട് ആവശ്യപ്പെട്ടു.


Also Read:  Supreme Court: ഇതൊക്കെ നിസാരം; സുപ്രീം കോടതിയ്ക്കെതിരെയുണ്ടായ ആക്ഷേപകരമായ പരാമർശത്തില്‍ ചീഫ് ജസ്റ്റിസ് 
 


ASI നടത്തുന്ന ശാസ്ത്രീയ സർവേയ്ക്കിടെ ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഎസ്ഐയ്ക്കും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി. സമുച്ചയത്തിന് യാതൊരു കോട്ടവും സംഭവിക്കില്ല എന്ന് ASI ഉറപ്പ് നല്‍കിയിരിയ്ക്കുന്ന സാഹചര്യത്തിലാണ് മുസ്ലീം പക്ഷം സര്‍വേ സ്റ്റേ ചെയ്യണം എന്ന ആവശ്യത്തോടെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം  കോടതി തള്ളിയത്. 


ഇതിനിടെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി  മസ്ജിദിലെ ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വാരണാസി കോടതി വെള്ളിയാഴ്ച നാലാഴ്ച അധിക സമയം അനുവദിച്ചു.  എഎസ്ഐയുടെ ഹർജി പരിഗണിച്ച ജില്ലാ ജഡ്ജി എ കെ വിശ്വേശയാണ് അധിക സമയം അനുവദിച്ചത്. സർവേ പൂർത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ നീട്ടിയതായി ഹിന്ദു ഹർജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു.


ഇന്ന് വെള്ളിയാഴ്ച (ആഗസ്റ്റ്‌ 4) രാവിലെ 7 മണി മുതലാണ്‌ സംഘം സര്‍വേ ആരംഭിച്ചത്. ഗ്യാന്‍വാപി മസ്ജിദ് ASI സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 17-ാം നൂറ്റാണ്ടില്‍  ഗ്യാന്‍വാപി മസ്ജിദ് നിർമ്മിച്ചത് ഹിന്ദു ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ തകര്‍ത്തിട്ടാണോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുക എന്നതാണ് ഈ സര്‍വേയുടെ ലക്ഷ്യം. 


ഗ്യാന്‍വാപി മസ്ജിദ് സംബന്ധിക്കുന്ന നിരവധി വാദങ്ങളാണ് നിലനില്‍ക്കുന്നത്. 1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.


2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 


പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.