Objectionable video against Supreme Court: കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ഏറെ വൈകാരികമായ ഒരു സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച, മണിപ്പൂരില്‍ കലാപത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളുടെ വീഡിയോ ജനങ്ങളില്‍ ഏറെ രോക്ഷം ഉളവാക്കി.
Also Read: Gyanvapi ASI Survey: എഎസ്‌ഐ സംഘം ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ ശാസ്ത്രീയ സർവേ ആരംഭിച്ചു
ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ സ്വമേധയായുള്ള ഇടപെടലും ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും BJPയ്ക്കും മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനും എതിരെ ജനങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതും ചിലരെ ചൊടിപ്പിച്ചു എന്നത് വസ്തുതയാണ്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കാതെ രാജ്യത്തെ പരമോന്നത നീതിപീഠത്തിനും ചീഫ് ജസ്റ്റിസിനും എതിരെ വിമര്‍ശനം നടത്തിയവര്‍ ഏറെയാണ്. ഒരു പ്രത്യേക പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഇവരുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
സുപ്രീം കോടതിയ്ക്ക് നേരെ ഏറെ ആക്ഷേപകരമായ പരാമർശങ്ങളാണ് ഇവര്‍ നടത്തിയത്. അതായത്,
സുപ്രീം കോടതിയെ ഇവര്‍ വേശ്യാലയത്തോട് (Supreme Kotha) ഉപമിയ്ക്കുകയായിരുന്നു. സുപ്രീം കോടതിയെ, രാജ്യത്തെ ചീഫ് ജസ്റ്റിസിനെ ഏറെ ആദരവോടെ കാണുന്ന ഒരു സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു പ്രതികരണം ഇതാദ്യമായിരുന്നു.
വെള്ളിയാഴ്ച കോടതിയില്‍ വാദം നടക്കുന്നതിനിടെ ഈ വിഷയം ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഒരു അഭിഭാഷകൻ സുപ്രീം കോടതിയ്ക്ക് നേരെ നടക്കുന്ന ഏറെ ആക്ഷേപകരമായ പരാമർശങ്ങള്‍ അടങ്ങിയ വീഡിയോയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. അതായത്, സുപ്രീം കോടതിയെ വേശ്യാലയത്തോട് ഉപമിച്ച് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ വീഡിയോ പ്രചരിക്കുന്നതായി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ഒരു അഭിഭാഷകൻ പരാമർശിച്ചു.
'ഇത് വളരെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ വിഷയമാണ്. ഇത് സംബന്ധിച്ച് ഞാൻ രജിസ്ട്രാറുടെ മുമ്പാകെ എന്‍റെ അഭിപ്രായം അവതരിപ്പിച്ചു, ഈ വീഡിയോയിൽ സുപ്രീം കോടതിയെ വേശ്യാലയത്തോട് ഉപമിച്ചിരിക്കുകയാണ്. താങ്കളുടെ കൂടെ ഇരിക്കുന്ന ജഡ്ജിമാരെ അഴിമതിക്കാർ എന്ന് വിളിക്കുന്നു", അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങളില്ലാത്ത സോഷ്യൽ പ്ലാറ്റ്‌ഫോമിന് ഇപ്പോൾ സുപ്രീം കോടതിയെ വിമർശിക്കാൻ എത്രത്തോളം വേണമെങ്കിലും പോകാമെന്നും അതിനാൽ ഇത് വളരെ ആശങ്കാജനകമാണെന്നും അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ കോടതിയിൽ നിന്ന് നടപടിയെടുക്കണം, അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടാകാം, അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ വളരെ ശാന്തമായ പ്രതികരണമാണ് ചീഫ് ജസ്റ്റിസ് നടത്തിയത്. വിഷയം ശ്രവിച്ച ചീഫ് ജസ്റ്റിസ് 'ഒരു പ്രശ്നവുമില്ല, ഇതിനെക്കുറിച്ച് വിഷമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ്' അഭിപ്രായപ്പെട്ടത്. മണിപ്പൂർ അക്രമക്കേസിലെ വാദം കേട്ടതിന് ശേഷം വീഡിയോയിൽ സുപ്രീം കോടതിയെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതു വിധത്തിലുള്ള ആക്ഷേപങ്ങള്‍ക്കും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വരം മാറ്റാന്‍ കഴിയില്ല എന്നുള്ള ഉറപ്പാണ് CJI തന്‍റെ സൗമ്യമായ മറുപടിയിലൂടെ നല്‍കിയത്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...